കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്-  വീഡിയോ 

പാമ്പിനെ കണ്ട് കടയുടമ ഓടി പുറത്തേയ്ക്ക് പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്
എലിയുടെ പിന്നാലെ പായുന്ന മൂര്‍ഖന്‍ പാമ്പ്
എലിയുടെ പിന്നാലെ പായുന്ന മൂര്‍ഖന്‍ പാമ്പ്
Updated on: 
1 min read

ഭോപ്പാല്‍:  പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. അപ്പോള്‍ പാമ്പിനെ കണ്ടാലുള്ള കാര്യം പറയുകയും വേണ്ട. പാമ്പിനെ കണ്ട് കടയുടമ ഓടി പുറത്തേയ്ക്ക് പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. എലിയ്ക്ക് പിന്നാലെ പായുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ട് ഭയന്നാണ് യുവാവ് കടയില്‍ നിന്ന് പുറത്തേയ്ക്ക് ഓടിയത്. 

മധ്യപ്രദേശിലാണ് സംഭവം.ഇടുങ്ങിയ കടമുറിയില്‍ എലിക്കുപിന്നാലെ പായുന്ന മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കടയില്‍ കയറി മൊബൈല്‍ ഫോണില്‍ നോക്കി ഇരിക്കാന്‍ വന്ന കടയുടമയായ യുവാവ് ശബ്ദം കേട്ടു മുകളിലേക്ക് നോക്കിയപ്പോഴാണ് എലിക്കു പിന്നാലെ പാഞ്ഞുവരുന്ന കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. 

വിഷപ്പാമ്പിനെ കണ്ട് ഭയന്ന യുവാവ് ഉടന്‍തന്നെ കടയ്ക്കുള്ളില്‍ നിന്നു പുറത്തുകടന്നു. എലിയുടെ പിന്നാലെ പാഞ്ഞ പാമ്പ് താഴേക്കിറങ്ങി തറയിലൂടെ ഇഴഞ്ഞു നീങ്ങി. അതിവേഗത്തിലാണ് പാമ്പ് ഇരയുടെ പിന്നാലെ പാഞ്ഞതെങ്കിലും എലി നിമിഷങ്ങള്‍ക്കകം  രക്ഷപ്പെട്ടു. ഇരയെ നഷ്ടപ്പെട്ട പാമ്പ് വീണ്ടും അതിനെ തിരഞ്ഞ് മുകളില്‍ സാധനങ്ങള്‍ അടുക്കിയിരിക്കുന്ന ഷെല്‍ഫിനരികിലേക്ക് കയറി.

ഷെന്‍ഫിനരികിലും സാധനങ്ങള്‍ക്കിടയിലുമായി ഇഴഞ്ഞ മൂര്‍ഖന്‍ അതിനിടയിലെ വിടവിലൂടെ ഇഴഞ്ഞു മറയുകയും ചെയ്തു. കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് നടുക്കുന്ന ഈ ദൃശ്യം പതിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com