'അവൻ സുരക്ഷിതമായി വീട്ടിലെത്തണം, രാഷ്ട്രീയത്തോട് യോജിപ്പില്ല'; മകന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കില്ലെന്ന് കോക്രോച്ച് ജനത പാര്‍ട്ടി നേതാവിന്റെ കുടുംബം

മകന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മാതാപിതാക്കള്‍ മറാത്തി മാധ്യമത്തോട് പ്രതികരിച്ചു.
Cockroach Janata Party leader's family will not support son's politics
മകന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കില്ലെന്ന് കോക്രോച്ച് ജനത പാര്‍ട്ടി നേതാവിന്റെ കുടുംബംSamakalika Malayalam
Updated on
1 min read

മുംബൈ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിചിത്രവും വ്യത്യസ്തവുമായ പേരുകൊണ്ടും പ്രവൃത്തികൊണ്ടും ശ്രദ്ധ നേടുന്ന പുതിയ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനത പാര്‍ട്ടി' സ്ഥാപകന്‍ അഭിജീത് ദിപ്‌കെ സോഷ്യല്‍ മീഡിയ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

എന്നാല്‍, അഭിജീതിന്റെ രാഷ്ട്രീയപ്രവേശനത്തോട് യോജിപ്പില്ലെന്ന് കുടുംബം വ്യക്തമാക്കി. മകന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മാതാപിതാക്കളായ ഭഗവാന്‍ ദിപ്‌കെയും അനിത ദിപ്കെയും മറാത്തി മാധ്യമത്തോട് പ്രതികരിച്ചു.

'അവന്‍ സുരക്ഷിതമായി വീട്ടിലെത്തണമെന്ന് മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ തുടരണോ വേണ്ടയോ എന്നത് അവന്റെ തീരുമാനമാണ്. പക്ഷേ, തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ പറയുന്നത് അവന്‍ കേള്‍ക്കുമോ ഇല്ലയോ എന്നറിയില്ല. ഇക്കാര്യത്തില്‍ എന്റെ പിന്തുണ ഉണ്ടായിരിക്കില്ല. അവന്റെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്' അഭിജീതിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

ഛത്രപതി സംഭാജിനഗറില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഭിജീത് ഉന്നത വിദ്യാഭ്യാസത്തിനായി പൂനെയിലേക്കും പിന്നീട് ജേര്‍ണലിസം പഠിക്കാനായി വിദേശത്തേക്കും പോവുകയായിരുന്നുവെന്ന് പിതാവ് ഭഗവാന്‍ ദിപ്‌കെ പറഞ്ഞു. രാഷ്ടീയത്തിലെ മകന്റെ ഇടപെടലുകള്‍ സുരക്ഷിതമല്ലെന്നും കുടുംബം പ്രതികരിച്ചു.

സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ പരിഹാസാത്മകമായി അവതരിപ്പിക്കുന്ന രീതിയിലൂടെയാണ് കോക്രോച്ച് ജനത പാര്‍ട്ടി യുവാക്കള്‍ക്കിടയില്‍ വളരെവേഗം ശ്രദ്ധ പിടിച്ചുപറ്റിയത്. രാഷ്ട്രീയ സംവിധാനങ്ങളെയും നേതാക്കളെയും വിമര്‍ശിക്കുന്ന മീമുകളും ഓണ്‍ലൈന്‍ ക്യാംപെയ്‌നുകളും വഴിയാണ് നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തനം. സോഷ്യല്‍ മീഡിയയില്‍ അതിവേഗം വളരുന്ന പാര്‍ട്ടി അക്കൗണ്ടുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 20 മില്യണു മുകളിലാണ് ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സ്. ഈ അപ്രതീക്ഷിത പ്രശസ്തിയാണ് കുടുംബത്തെ ആശങ്കയിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം, യുവജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് വലിയ പിന്തുണ ലഭിക്കുന്നതായാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. വിമര്‍ശനങ്ങളും പരിഹാസങ്ങളും പാര്‍ട്ടിക്ക് കൂടുതല്‍ ജനശ്രദ്ധ നേടിക്കൊടുത്തു. ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോക്രോച്ച് ജനത പാര്‍ട്ടി പോലുള്ള കൂട്ടായ്മകള്‍ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്.

Summary

Cockroach Janata Party leader's family will not support son's politics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com