'മതി', രാജ്യം ഉണരേണ്ട സമയമായി; കൊല്‍ക്കത്ത സംഭവം ഭയാനകമെന്ന് ദ്രൗപദി മുര്‍മു

സംഭവം ഭയാനകവും ആശങ്കപ്പെടുത്തുന്നതുമാണ്. സംഭവിച്ചത് സംഭവിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും മുര്‍മു
"Collective Amnesia": President Says Many Rapes Forgotten Since Nirbhaya
ദ്രൗപദി മുര്‍മുപിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സംഭവം ഭയാനകവും ആശങ്കപ്പെടുത്തുന്നതുമാണ്. സംഭവിച്ചത് സംഭവിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും മുര്‍മു പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഎയോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഒരു പരിഷ്‌കൃത സമൂഹത്തില്‍ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇത്തരം ഒരു അതിക്രമം ഒരിക്കലും സംഭവിക്കാന്‍ പാടില്ല. കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും ഉള്‍പ്പടെ പ്രതിഷേധവുമായി തെരുവില്‍ തുടരുമ്പോഴു ക്രിമിനലുകള്‍ മറ്റെവിടയോ വിലസുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തരം സംഭവങ്ങളില്‍ സമൂഹം സത്യസന്ധവും നിഷ്പക്ഷവുമായ ആത്മപരിശോധനയ്ക്ക് തയ്യാറാവണം. സ്ത്രീകളെ വിലകുറച്ചുകാണുന്ന മനോഭാവമുള്ള ആളുകള്‍ നമുക്കിടയില്‍ വര്‍ധിക്കുകയാണ്. നിര്‍ഭയസംഭത്തിന് ശേഷം കഴിഞ്ഞ 12വര്‍ഷത്തിനിടെ എണ്ണമറ്റ ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതെല്ലാം സമൂഹം മറക്കുന്നു. സമൂഹത്തിന് ഒന്നാകെ മറവിരോഗം ബാധിക്കുന്നത് ഉചിതമല്ലെന്നും രാഷ്ട്രപതി പറഞ്ഞു.

"Collective Amnesia": President Says Many Rapes Forgotten Since Nirbhaya
ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും; ഒരാഴ്ചയ്ക്കുള്ളില്‍ നിയമഭേദഗതിയെന്ന് മമത ബാനര്‍ജി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com