ന്യൂഡൽഹി; ജഡ്ജി നിയമനത്തില്‍ നിലപാട് കടുപ്പിച്ച്സുപ്രീം കോടതി കൊളീജിയം. കേന്ദ്രം രണ്ടുവട്ടം തിരിച്ചയച്ച പേരുകള്‍ കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ, നവമാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമത്തിന് മാനദണ്ഡമല്ലെന്നും കൊളിജീയം വ്യക്തമാക്കി. ഇത് മടക്കിയാൽ അംഗീകരിക്കില്ലെന്നും മുന്നറിയിപ്പു നൽകി.
ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ സൗരഭ് കൃപാലിന്‍റേത് ഉള്‍പ്പെടെ നാല് പേരുകളാണ് അയച്ചിരിക്കുന്നത്. സ്വവർഗ്ഗാനുരാഗിയാണ് എന്നു പറഞ്ഞാണ് സൗരഭിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിർദ്ദേശം തള്ളിയത്. എന്നാൽ സ്വവര്‍ഗാനുരാഗി എന്നത് നിയമനം നിഷേധിക്കാനുള്ള കാരണമല്ലെന്ന് കൊളീജിയം ചൂണ്ടിക്കാട്ടി.
ബോംബൈ ഹൈക്കോടതിയിലേക്ക് അഭിഭാഷകൻ സോമശേഖർ സുന്ദരേശന്റെ പേരും വീണ്ടും ശുപാർശ ചെയ്തു. കൊൽക്കത്ത ഹൈക്കോടതിയിൽ ജഡ്ജിമാരാക്കാനുള്ള രണ്ട് അഭിഭാഷകരുടെ പേരുകളും മൂന്നാം തവണയും കൊളിജീയം ആവർത്തിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates