മുനാവർ ഫറൂഖി/ ചിത്രം: ഫേസ്ബുക്ക്
മുനാവർ ഫറൂഖി/ ചിത്രം: ഫേസ്ബുക്ക്

ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അവഹേളിച്ചു; കൊമേഡിയൻ അറസ്റ്റിൽ 

മുംബൈയിലെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനാവർ ഫറൂഖിയെ ആണ് അറസ്റ്റ് ചെയ്തത്. 
Published on

ഭോപാൽ: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് മുംബൈയിലെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനാവർ ഫറൂഖിയെ അറസ്റ്റ് ചെയ്തു. ഇൻഡോറിൽ പുതുവത്സര പരിപാടി നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. പരിപാടിയിൽ മുനാവർ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

ഹിന്ദുത്വ സംഘടനകളുടെ പരാതി പ്രകാരമാണ് ഫാറൂഖിയെയും സംഘാടകരായ നാല് പേരെയും അറസ്റ്റ് ചെയ്തത്. ഇൻഡോർ സ്വദേശികളായ പ്രഖാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ പി സി 188, 269, 34, 295എ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

ഗോധ്രയിലെ വംശഹത്യയിലേക്ക് അമിത് ഷായുടെ പേര് വലിച്ചിഴച്ചുവെന്നും പരാതിയിൽ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരിപാടി നടത്തിയതെന്നും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ അവതരണമെന്നും പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com