രാഷ്ട്രത്തോടുള്ള അഭിസംബോധന; എംപിമാരെ അപമാനിച്ചു; പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസിന്റെ അവകാശലംഘന നോട്ടീസ്

29 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍, പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷാംഗങ്ങളുടെ വോട്ടിങ് രീതിയെ ചോദ്യം ചെയ്യുകയും അവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു പ്രസംഗം.
Cong MP gives privilege notice against PM in LS for 'casting aspersions' on members
പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസിന്റെ അവകാശലംഘന നോട്ടീസ്
Updated on
1 min read

ന്യൂഡല്‍ഹി: ലോക്സഭാംഗങ്ങളെ അധിക്ഷേപിച്ചു എന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അവകാശലംഘന നോട്ടീസ് നല്‍കി. കഴിഞ്ഞ ആഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി സഭാംഗങ്ങളുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. തെരഞ്ഞടുപ്പ് നടക്കവെ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് ചട്ടലംഘനമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Cong MP gives privilege notice against PM in LS for 'casting aspersions' on members
വീണ്ടും ദുരഭിമാനക്കൊല; പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് മുഖത്ത് ആസിഡൊഴിച്ച് പിതാവ്

വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു മോദിയുടെ രാഷ്ട്ര അഭിസംബോധന ചെയ്തുള്ള പ്രസംഗം. 29 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍, പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷാംഗങ്ങളുടെ വോട്ടിങ് രീതിയെ ചോദ്യം ചെയ്യുകയും അവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു പ്രസംഗം.

Cong MP gives privilege notice against PM in LS for 'casting aspersions' on members
സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തും, കോടികള്‍ ആവശ്യപ്പെട്ട് ഭീഷണി; ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ പുതിയ 'ഹൈടെക്' തട്ടിപ്പ്

പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ടലംഘനമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത് ചോദ്യം ചെയ്യുന്നത് പാര്‍ലമെന്റിന്റെ അധികാരത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ വിശുദ്ധിയും അംഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സംരക്ഷണവും ഉറപ്പാക്കാന്‍ സ്പീക്കര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസി വേണുഗോപാല്‍ അവശ്യപ്പെട്ടു.

Summary

Cong MP gives privilege notice against PM in LS for 'casting aspersions' on members

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com