'മുസ്ലീം ലീഗ്' അല്ല, കോണ്‍ഗ്രസ് 'ഹിന്ദു പാര്‍ട്ടി'; ബിജെപി ആരോപണങ്ങള്‍ക്ക് കണക്ക് സഹിതം മറുപടി

സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ, കോണ്‍ഗ്രസ് ചുരുങ്ങി 'മുസ്ലീംലീഗ്' ആയെന്ന ബിജെപി എഐയുഡിഎഫ് പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ്.
Congress
Congress partyfile
Updated on
1 min read

ന്യൂഡല്‍ഹി: സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ, കോണ്‍ഗ്രസ് ചുരുങ്ങി 'മുസ്ലീംലീഗ്' ആയെന്ന ബിജെപി എഐയുഡിഎഫ് പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. ആരോപണങ്ങള്‍ക്ക് കൃത്യമായ കണക്കുകള്‍ നിരത്തിയാണ് കോണ്‍ഗ്രസിന്റെ മറുപടി. രാജ്യത്താകെയുള്ള 664 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 520 പേര്‍ (78%) ഹിന്ദുക്കളാണെന്നും, 80 പേര്‍ (12%) മാത്രമാണ് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരെന്നും കോണ്‍ഗ്രസ് പറയുന്നു. ബാക്കി 10 ശതമാനം (64 പേര്‍) മറ്റ് മതവിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും പാര്‍ട്ടിയുടെ സാമൂഹികമാധ്യമ മേധാവി സുപ്രിയ ശ്രീനേത് വ്യക്തമാക്കി.

Congress
മമത രാജിവച്ചില്ല; പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു

അസം, ബംഗാള്‍ നിയസമഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് മുസ്ലീം ലീഗ് ആയി മാറിയെന്ന് ബിജെപിയും എഐയുഡിഎഫും ആരോപിച്ചിരുന്നു. അതിന് കാരണമായി ചൂണ്ടിക്കാട്ടിയത് അസമില്‍ ജയിച്ച 19 കോണ്‍ഗ്രസുകാരില്‍ 18 പേര്‍ മുസ്ലീങ്ങളാണെന്നും ബംഗാളില്‍ വിജയിച്ച രണ്ടുപേര്‍ മുസ്ലീങ്ങളാണെന്നുമായിരുന്നു. കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു ന്യൂനപക്ഷ പാര്‍ട്ടി മാത്രമായി മാറിയെന്നും അത് 'മുസ്ലിം ലീഗ്' ആയെന്നുമായിരുന്നു അസം മന്ത്രി പിജുഷ് ഹസാരികയുടെ പരിഹാസം. ഇതിനാണ് കണക്കുകള്‍ നിരത്തി കോണ്‍ഗ്രസിന്റെ മറുപടി.

Congress
'ഫോണിലൂടെ കേട്ടത് വെടിയൊച്ചയും നിലവിളിയും'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎൽഎ

എംഎല്‍എമാരുടെ ഈ പ്രാതിനിധ്യം ജനസംഖ്യാനുപാതികമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ് എല്ലാവരെയും പ്രതിനിധീകരിക്കുന്നുവെന്നും ബിജെപി ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും വ്യാജ പ്രചാരണങ്ങളെ വസ്തുത നിരത്തി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് തങ്ങളെന്നും, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് വ്യക്തമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു.

ബിജെപി നേതാക്കള്‍ പറയുന്നത് തങ്ങള്‍ക്ക് മുസ്ലീം വോട്ടുകള്‍ ആവശ്യമില്ലെന്നാണ്. ബിജെപി മുസ്ലീങ്ങളെ തള്ളിക്കളഞ്ഞപ്പോള്‍ മുസ്ലീം വോട്ടര്‍മാരും ബിജെപിയെ തള്ളിക്കളഞ്ഞു. അങ്ങനെയെങ്കില്‍, മുസ്ലീങ്ങള്‍ ബിജെപിക്കും എഐയുഡിഎഫ് (AIUDF), എഐഎംഐഎം (AIMIM) തുടങ്ങിയ മുസ്ലീം പാര്‍ട്ടികള്‍ക്കും പകരം ഒരു ദേശീയ മതേതര പാര്‍ട്ടിക്ക് വോട്ട് ചെയ്തതില്‍ എന്താണ് ആക്ഷേപമുള്ളത്?' നേതാക്കള്‍ ചോദിക്കുന്നു.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ 'മുസ്ലിം ലീഗ്' പ്രതിച്ഛായ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയപ്പെടുന്നു. അതുകൊണ്ടുമാത്രമാണ് എംഎല്‍എമാരുടെ മതപരമായ കണക്കുകള്‍ മുമ്പ് ഒരിക്കലും വെളിപ്പെടുത്താതിരുന്ന കോണ്‍ഗ്രസ്, ഇപ്പോള്‍ അതിന് തയ്യാറായത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഈ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുമ്പോള്‍ ഇത്തരം പ്രചാരണങ്ങള്‍ തടയേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് നേതൃത്വം കരുതുന്നതായും അവരുമായി അടുത്ത വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Summary

Congress Counters 'Muslim League' Image After Assembly Poll Results

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com