സ്ഥാപകദിനാഘോഷത്തിനിടെ കോണ്‍ഗ്രസ് പതാക പൊട്ടി താഴെ വീണു; ക്ഷുഭിതയായി സോണിയ ( വീഡിയോ)

ക്രമീകരണ ചുമതല ഉണ്ടായിരുന്നവര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
പതാക താഴെ വീണപ്പോൾ/ വീഡിയോ ദൃശ്യം
പതാക താഴെ വീണപ്പോൾ/ വീഡിയോ ദൃശ്യം
Updated on: 
1 min read

ന്യൂഡല്‍ഹി: പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെ പതാക പൊട്ടി വീണു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെയായിരുന്നു സംഭവം. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷത്തോട് അനുബന്ധിച്ച് എഐസിസി ആസ്ഥാനത്ത് പതാക ഉയര്‍ത്തുമ്പോഴായിരുന്നു പതാക പൊട്ടി വീണത്. 

ഇതേത്തുടര്‍ന്ന് സോണിയാഗാന്ധി ക്ഷുഭിതയായി. രോഷത്തോടെ പോയ സോണിയാഗാന്ധി 15 മിനുട്ടിന് ശേഷം തിരികെ വന്ന് വീണ്ടും പതാക ഉയര്‍ത്തി. പതാക പൊട്ടിവീണ സംഭവത്തില്‍ ക്രമീകരണ ചുമതല ഉണ്ടായിരുന്നവര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുൽ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, മോത്തിലാൽ വോറ തുടങ്ങിയ മുതിർന്ന നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER