റിപ്പബ്ലിക് ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം മൂന്നാംനിരയില്‍; ബിജെപിക്കെതിരെ കോണ്‍ഗ്രസ്

രാജ്യത്തെ പ്രതിപക്ഷ നേതാവിനോടുള്ള ഈ രീതിയിലെ അവഹേളനം അംഗീകരിക്കാനാവില്ലെന്ന് എ ഐ സിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു
Congress Fumes Over Rahul Gandhi's 3rd Row R-Day Seat
രാഹുല്‍ ഗാന്ധി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍
Updated on
1 min read

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സര്‍ക്കാര്‍ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ്. മൂന്നാം നിരയിലാണ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടമൊരുക്കിയത്. രാജ്യത്തെ പ്രതിപക്ഷ നേതാവിനോടുള്ള ഈ രീതിയിലെ അവഹേളനം അംഗീകരിക്കാനാവില്ലെന്ന് എ ഐ സിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. 2018 ല്‍ രാഹുല്‍ ഗാനധിക്ക് ഏറ്റവും പിന്‍നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരെയും കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയിരുന്നു.

Congress Fumes Over Rahul Gandhi's 3rd Row R-Day Seat
77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

പ്രോട്ടോകോള്‍ പ്രകാരം ഏറ്റവും മുന്‍നിരയില്‍ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. 'രാജ്യത്തെ പ്രതിപക്ഷ നേതാവിനോടുള്ള ഇത്തരമൊരു പെരുമാറ്റം ഏതെങ്കിലും മര്യാദയുടെയോ പാരമ്പര്യത്തിന്റെയോ പ്രോട്ടോക്കോളിന്റെയോ മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നതാണോ? അപകര്‍ഷതാബോധം വേട്ടയാടുന്ന ഒരു സര്‍ക്കാരിന്റെ നിരാശ മാത്രമാണ് ഇത് വെളിപ്പെടുത്തുന്നത്,' രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

Congress Fumes Over Rahul Gandhi's 3rd Row R-Day Seat
ഇനി മുതല്‍ പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രം; ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ ഇതരമതസ്ഥര്‍ക്ക് വിലക്ക്

നിരവധി പേര്‍ക്ക് ഒന്നാം നിരയില്‍ ഇരിപ്പിടം ഒരുക്കിയിട്ടും പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടം മാത്രം മൂന്നാം നിരയിലേക്ക് മാറ്റിയത് എന്തികൊണ്ടെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ആരോപിക്കുന്ന പാര്‍ട്ടി, തങ്ങളുടെ വാദത്തെ ബലപ്പെടുത്താന്‍ 2014-ലെ ഒരു ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയെ 'അപമാനിക്കാന്‍' ബിജെപി 'ബോധപൂര്‍വം ചെയ്തതാണ്' ഇതെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ആരോപിച്ചു. 2014-ലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് എല്‍കെ അഡ്വാനിയുടെ അന്നത്തെ ഇരിപ്പിടത്തെക്കുറിച്ച് അദ്ദേഹം ചോദ്യമുയര്‍ത്തി: 'അന്ന് എല്‍കെ അഡ്വാനി ജി എവിടെയാണ് ഇരുന്നതെന്ന് നോക്കൂ. ഇപ്പോള്‍ എന്തുകൊണ്ടാണ് പ്രോട്ടോക്കോള്‍ താളംതെറ്റിയത്? മോദിക്കും ഷാക്കും ഖാര്‍ഗെയേയും രാഹുലിനെയും അപമാനിക്കണം എന്നുള്ളതുകൊണ്ടാണോ ഇത്?' -മാണിക്കം ടാഗോര്‍ ചോദിച്ചു

2014-ല്‍ എല്‍.കെ. അഡ്വാനി രാജ്യസഭയിലോ ലോക്സഭയിലോ പ്രതിപക്ഷ നേതാവായിരുന്നില്ല. എന്നാല്‍, ആ പഴയ ചിത്രത്തില്‍ മുന്‍നിരയില്‍ തന്നെയുള്ള അരുണ്‍ ജെയ്റ്റ്ലി അന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. സുഷമ സ്വരാജായിരുന്നു അന്നത്തെ ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്നും ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Summary

Congress Fumes Over Rahul Gandhi's 3rd Row R-Day Seat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com