

റാഞ്ചി: വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പതിനാലുകാരിയുടെ പരാതിയെ തുടര്‍ന്ന് ഝാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. സിംഡേഗയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഭൂഷണ്‍ ബാരയ്‌ക്കെതിരെയാണ് പീഡന പരാതി. 14കാരിയായ അദിവാസി പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിപ്പിച്ചതായും പരാതിയില്‍ പറയുന്നു
വിദ്യാഭ്യാസം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് എംഎല്‍എ തന്നെ സിംഡേഗയില്‍ നിന്ന് കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. എന്നാല്‍ തന്നെ സ്‌കൂളില്‍ അയക്കുന്നതിന് പകരം വീട്ടുജോലികള്‍ ചെയ്യിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 5നാണ് താന്‍ ലൈംഗിക പീഡനത്തിന് ഇരയായതെന്നും, ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും, ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് എംഎല്‍എ പറഞ്ഞു. പ്രതിപക്ഷത്തിനൊപ്പമുളള മുന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള പരാതിയെന്ന് എംഎല്‍എ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ ധുര്‍വ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഹതിയ ഡെപ്യൂട്ടി സൂപ്രണ്ട് നീരജ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി എംഎല്‍എയ്‌ക്കെതിരെ വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതിന് ഒരു യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം എംഎല്‍എക്കെതിരെ വ്യാജ ബലാത്സംഗ ആരോപണം ഉന്നയിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയായിരുന്നു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജെഎംഎം ഭരണത്തിന്‍ കീഴില്‍ ഝാര്‍ഖണ്ഡിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബിജെപി ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates