നവ്‌ജോത് സിദ്ധുവിനെ കാണാനില്ല, കണ്ടെത്തുന്നവർക്ക് 50000 രൂപ; അമൃത്‍സറിൽ പോസ്റ്റർ 

ബാബാ ദീപ് സിങ് ലോക്‌സേവ സൊസൈറ്റി അം​ഗം അനിൽ വശിഷ്ട് പോസ്റ്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തെത്തി
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on
1 min read



അമൃത്‍സർ: കോൺഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ധുവിനെ കാണാനില്ലെന്ന് പോസ്റ്റർ. പഞ്ചാബിലെ സിദ്ധുവിന്റെ മണ്ഡലമായ അമൃത്‍സറിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കണ്ടെത്തുന്നവർക്ക് 50000 രൂപ പ്രതിഫലം നൽകുമെന്നും പോസ്റ്ററിലുണ്ട്. 

പഞ്ചാബിലെ കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാൻ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചതിന് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബാബാ ദീപ് സിങ് ലോക്‌സേവ സൊസൈറ്റി അം​ഗം അനിൽ വശിഷ്ട് പോസ്റ്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തെത്തി. കോവിഡ് കാലത്ത് ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ മണ്ഡലത്തിൽ എംഎൽഎയെ കണ്ടില്ലെന്ന് അനിൽ വിശിഷ്ട് ആരോപിച്ചു. 

"അമൃത്‍സറിൽ നിന്ന് എംപിയായും എംഎൽഎയായും സിദ്ധു തെരഞ്ഞെടുക്കപ്പെട്ടു. പക്ഷെ നഗരത്തിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾക്ക് ചെവികൊടുക്കാൻ പോലും തയ്യാറായില്ല", അനിൽ വശിഷ്ട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com