

കൊല്‍ക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന്‍ പ്രധാന്‍ അറസ്റ്റില്‍. പഴയ കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റന്നൊണ് വിവരം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് തൃണമൂല്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
2007ലെ നന്ദിഗ്രാം പ്രക്ഷോഭകാലത്തെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ മിലന്‍ പ്രധാനിന് തൃണമൂല്‍ നേതാവ് മമത ബാനര്‍ജി പിന്തുണ പ്രഖ്യാപിച്ചിരുന്നു. മമത വിഭാഗം നിര്‍ത്തിയ സ്ഥാനാര്‍ഥി സഞ്ജിത പ്രധാന്‍ നാമനിര്‍ദേശപ്പത്രിക പിന്‍വലിച്ചതോടെയായിരുന്നു ബദല്‍ നീക്കം. അടുത്തമാസം ആറിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും മമത അറിയിച്ചു. ബംഗാളില്‍ മമതയുടെ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് അപൂര്‍വ സംഭവമാണ്.
കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസും തന്റെ പാര്‍ട്ടിയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. 'ഞങ്ങള്‍ ഇതില്‍ ഒരുമിച്ചാണ്. ബിജെപിയെ രാജ്യത്ത്് നിന്ന് പുറത്താക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി നടത്തി സംഭാഷണത്തെ കുറിച്ച് മമത കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates