ചുട്ടെടുക്കും മുന്നെ ചപ്പാത്തിയില്‍ തുപ്പി; തട്ടുകടയിലെ വീഡിയോ വൈറല്‍; പാചകക്കാരന്‍ അറസ്റ്റില്‍

പാചകക്കാരന്‍ മാവിലും ചപ്പാത്തിയിലും തുപ്പുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
Cook arrested in Ghaziabad after video of spitting on chapatis goes viral .
പാചകക്കാരന്‍ ചപ്പാത്തിയില്‍ തുപ്പുന്നതിന്റെ വിഡിയോ ദൃശ്യം
Updated on
1 min read

ഗാസിയബാദ്: തട്ടുകടയിലെ ചപ്പാത്തി ചുട്ടെടുക്കുന്നതിന് മുന്‍പ് അതില്‍ തുപ്പുന്ന വീഡിയ വൈറാലയതിനെ തുടര്‍ന്ന് പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി-മീററ്റ് റോഡിലുള്ള വര്‍ധമാന്‍പുരം പൊലീസ് ഔട്ട്പോസ്റ്റിന് സമീപമുള്ള തട്ടുകടയിലായിരുന്നു സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാചകക്കാരന്‍ മാവിലും ചപ്പാത്തിയിലും തുപ്പുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Cook arrested in Ghaziabad after video of spitting on chapatis goes viral .
ചോദ്യപ്പേപ്പറില്‍ നായയുടെ പേരിന് ഒപ്ഷനായി 'റാം'; മതനിന്ദയെന്ന് ഹിന്ദുത്വ സംഘടനകള്‍, ഛത്തീസ്ഗഢില്‍ വിവാദം

വീഡിയോ പ്രചരിച്ചതോടെ പ്രതിയെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുറാദ്നഗര്‍ സ്വദേശിയായ ജാവേദ് അന്‍സാരിയാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. 'ചിക്കന്‍ പോയിന്റ്' എന്ന് പേരുള്ള തട്ടുകട വസീം എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സൂര്യബാലി മൗര്യ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കടയുടമ സ്ഥലത്തുണ്ടായിരുന്നോയെന്നതും പൊലീസ് അന്വേഷിച്ച് വരികയാണ്.

Cook arrested in Ghaziabad after video of spitting on chapatis goes viral .
'സ്‌ഫോടനത്തിലൂടെ ഇല്ലാതാക്കും'; ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് വധഭീഷണി;സുരക്ഷ വര്‍ധിപ്പിച്ചു

തട്ടുകടയുടെ ലൈസന്‍സ് സംബന്ധിച്ച രേഖകള്‍ പരിശോധിക്കുമെന്നും സംഭവത്തില്‍ ഉടമയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്നും എസിപി അറിയിച്ചു. ഉടമയ്ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഫുഡ് സേഫ്റ്റി, ആരോഗ്യ വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary

Cook arrested in Ghaziabad after video of spitting on chapatis goes viral .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com