ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണലും ഇന്ന്; കശ്മീരില്‍ രണ്ടു മണ്ഡലങ്ങള്‍
ന്യൂഡല്‍ഹി: വിവിധ നിയമസഭകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കും. ആറു സംസ്ഥാനങ്ങളിലായി എട്ടു മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് ഇന്നു രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്നത്. ഇതില്‍ ജമ്മു കശ്മീരിലെ രണ്ടു നിയമസഭ മണ്ഡലങ്ങളും ഉള്‍പ്പെടുന്നു.
ജമ്മു കശ്മീരിലെ ബദ്ഗാം, നഗ്രോട്ട മണ്ഡലങ്ങളും, രാജസ്ഥാനിലെ അന്റ, ഝാര്‍ഖണ്ഡിലെ ഘട്‌സില, തെലങ്കാനയിലെ ജൂബിലി ഹില്‍സ്, പഞ്ചാബിലെ തന്‍ തരണ്‍, മിസോറാമിലെ ദംപ, ഒഡീഷയിലെ നൗപഡ എന്നി മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
നവംബര്‍ 11 നായിരുന്നു ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരിലെ ബദ്ഗാമില്‍ 75.08 ശതമാനവും, നഗ്രോട്ടയില്‍ 49.92 ശതമാനവുമായിരുന്നു പോളിങ്. തെലങ്കാനയിലെ ജൂബിലി ഹില്‍സില്‍ 48.43 ശതമാനവും, പഞ്ചാബിലെ തന്‍ തരണില്‍ 60.95 ശതമാനവും പേര്‍ വോട്ടു ചെയ്തിരുന്നു.
The counting of votes for the by elections to various legislative assemblies will also take place today.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

