രണ്ട് വർഷം മുമ്പ് ഇതേ ദിവസം ഇരട്ടമക്കളെ നഷ്ടപ്പെട്ടു, ഇന്ന് രണ്ട് പെൺകുട്ടികൾ പിറന്നു; സന്തോഷം തിരിച്ചുപിടിച്ച് ദമ്പതികൾ 

ക്ഷേത്ര ദർശനത്തിന് ബോട്ടിൽ യാത്ര ചെയ്യവെയാണ് ഇരട്ടമക്കൾ അപകടത്തിൽ മരണപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

വിശാഖപട്ടണം: രണ്ട് വർഷം മുമ്പത്തെ സെപ്തംബർ 15. അപ്പല രാജുവിന്റെയും ഭാര്യ ഭാഗ്യലക്ഷ്മിയുടെയും ഹൃദയം തകർന്ന ദിവസമായിരുന്നു അത്. ഗോദാവരി നദിയിൽ ഉണ്ടായ ബോട്ട് അപകടത്തിൽ ആന്ധ്ര സ്വദേശികളായ ദമ്പതികൾക്ക് ഇരട്ട പെൺകുട്ടികളെ നഷ്ടപ്പെട്ടു. എന്നാൽ ഈ വർഷം അതേ ദിവസം ജീവിതത്തിൽ സന്തോഷം നിറച്ച് രണ്ട് പെൺകുട്ടികൾ ഇവർക്ക് പിറന്നു. 

2019ൽ തെലങ്കാനയിലെ ഒരു ക്ഷേത്ര ദർശനത്തിന് ബോട്ടിൽ യാത്ര ചെയ്യവെയാണ് ഇരട്ടമക്കൾ അപകടത്തിൽ മരണപ്പെട്ടത്. അപ്പാല രാജുവിന്റെ അമ്മയ്ക്കൊപ്പമായിരുന്നു ഇവരുടെ യാത്ര. മൂവരും അന്ന് മരിച്ചു. 

ഐവിഎഫ് ചികിൽസയിലൂടെ ഭാഗ്യലക്ഷ്മി വീണ്ടും ഗർഭിണിയായത്. സെപ്തംബർ 15 ന് തന്നെ അവർ രണ്ട് കുട്ടികൾക്ക് ജന്മം നൽകി. 1.9, 1.6 കിലോ തൂക്കമുണ്ട് കുട്ടികൾക്ക്. ഗ്ലാസ് നിർമ്മാണ ശാലയിലെ തൊഴിലാളിയാണ് അപ്പാല രാജു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com