ചെന്നൈ: കിടപ്പുമുറിയിലെ എ സി പൊട്ടിത്തെറിച്ച് ഭാര്യയും ഭർത്താവും വെന്തുമരിച്ചു. തമിഴ്നാട്ടിലെ മധുര ആനയൂർ എസ് വി പി നഗറിൽ താമസിക്കുന്ന ശിക്തികണ്ണൻ (43), ഭാര്യ ശുഭ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ശക്തികണ്ണനും ശുഭയും മക്കളായ കാവ്യയും കാർത്തികേയനും ഒന്നിച്ചാണ് വെള്ളിയാഴ്ച രാത്രി വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ ഉറങ്ങിയത്. തണുപ്പ് കൂടുതലാണെന്ന് പറഞ്ഞ് കുട്ടികൾ രാത്രി വൈകി താഴത്തെ നിലയിലേക്ക് ഉറങ്ങാൻ പോയി.
എസിയിൽ നിന്നും വലിയ ശബ്ദവും പുകയും വരുന്നത് കണ്ട് ദമ്പതിമാർ മുറിക്ക് വെളിയിൽ വരാൻ ശ്രമുക്കുന്നതിനിടെ എ സി പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നീട് കിടപ്പുമുറി തീ വിഴുങ്ങി. പുലർച്ചെ മുകൾ നിലയിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽക്കാർ ഓടിക്കൂടുകയായിരുന്നു. ഇവർ വിളിച്ചുണർത്തിയപ്പോഴാണ് കുട്ടികൾ കാര്യമറിഞ്ഞത്.
ഫയർ ആൻറ് റെസ്ക്യൂ എത്തിയാണ് തീ അണച്ച് മൃതദേഹങ്ങൾ പുറത്തെടുത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates