'ട്രക്ക് കാറില്‍ ഇടിച്ചു', നഷ്ടപരിഹാരം വേണമെന്ന ആവശ്യം കര്‍ഷകന്‍ നിരാകരിച്ചു; 2.5 ടണ്‍ തക്കാളി ട്രക്കുമായി കടന്ന ദമ്പതികള്‍ പിടിയില്‍ 

കര്‍ണാടകയില്‍ 2.5 ടണ്‍ തക്കാളി ട്രക്കുമായി കടന്നുകളഞ്ഞ ദമ്പതികള്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗളൂരു: കര്‍ണാടകയില്‍ 2.5 ടണ്‍ തക്കാളി ട്രക്കുമായി കടന്നുകളഞ്ഞ ദമ്പതികള്‍ അറസ്റ്റില്‍. ട്രക്ക് തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചതായി വ്യാജക്കഥ ഉണ്ടാക്കി പണം തട്ടാനായിരുന്നു ദമ്പതികളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ട്രക്ക് തടഞ്ഞുനിര്‍ത്തി നഷ്ടപരിഹാരം നല്‍കാന്‍ ദമ്പതികള്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ട്രക്കിലുണ്ടായിരുന്നവരെ ആക്രമിച്ച് പുറത്താക്കിയ ശേഷം വാഹനവുമായി ദമ്പതികള്‍ കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളാണ് പിടിയിലായത്. ഇവര്‍ ഹൈവേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കവര്‍ച്ചാ സംഘത്തിലെ അംഗങ്ങളാണെന്നും പൊലീസ് പറയുന്നു. തങ്ങളുടെ കാറില്‍ ട്രക്ക് ഇടിച്ചെന്ന് പറഞ്ഞ് ട്രക്കിലുണ്ടായിരുന്ന കര്‍ഷകരോട് ഇവര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. കര്‍ഷകന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സംഘം ആക്രമിച്ച് തക്കാളി കയറ്റിയ ട്രക്ക് ഓടിച്ചുപോവുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ട്രക്കുമായി ദമ്പതികള്‍ രജിസ്‌ട്രേഷന്‍ നമ്പറില്ലാത്ത മറ്റൊരു വാഹനത്തില്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വാഹനം ട്രാക്ക് ചെയ്ത് സംഘത്തെ പിടികൂടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന തക്കാളിക്ക് രണ്ടര ലക്ഷം രൂപയിലധികം വിലവരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jailed Official Found with Girlfriend in Hospital VIP Ward
Yogi Adityanath
red flag food products
Top 5 News Today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com