നയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്, എതെങ്കിലും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ല: സുപ്രീം കോടതി

മികച്ച നയം സാധ്യമാണോ എന്നതും കോടതിയല്ല പരിശോധിക്കേണ്ടത്
സുപ്രീം കോടതി
സുപ്രീം കോടതിഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: സര്‍ക്കാരുകളുടെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്കു പരിമിതിയുണ്ടെന്ന് സുപ്രീം കോടതി. മികച്ചതാണ് എന്നതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കാന്‍ കോടതിക്കാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിന് സമൂഹ അടുക്കളകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇക്കാര്യത്തില്‍ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് ഭക്ഷ്യ സുരക്ഷാ നിയമവും മറ്റു ക്ഷേമ പദ്ധതികളും നടപ്പാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി
'ഭ്രൂണങ്ങളെ കുട്ടികളായി കരുതണം'; ചര്‍ച്ചയായി അലബാമ സുപ്രീം കോടതി വിധി; ഐവിഎഫ് ചികിത്സയില്‍ ആശങ്ക

ഒരു നയത്തിന്റെ നിയമപരമായ സാധുത മാത്രമാണ് കോടതിക്കു പരിശോധിക്കാനാവുകയെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവര്‍ വ്യക്തമാക്കി. നയത്തിന്റെ കാര്യക്ഷമതയോ പ്രായോഗികതയോ അല്ല കോടതിയുടെ വിഷയമാവുക. നയമപരമായ കാര്യങ്ങളില്‍ കോടതിയുടെ ഇടപെടല്‍ പരിമിതമാണെന്നത് അടിസ്ഥാന തത്വമാണെന്ന് ബെഞ്ച് പറഞ്ഞു.

ഒരു നയത്തിന്റെ കൃത്യത, അനുയോജ്യത, ഔചിത്യം എന്നിവയൊന്നും കോടതിക്കു പരിശോധിക്കാനാവില്ല. ഇവയേക്കാള്‍ മികച്ച നയം സാധ്യമാണോ എന്നതും കോടതിയല്ല പരിശോധിക്കേണ്ടത്- ബെഞ്ച് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajasenan, Jayaram
Supreme Court
Premarital sex is not immoral; there is no law to prohibit such relationships; Supreme Court makes a crucial observation
supreme court
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com