

ന്യൂഡൽഹി: കോവിഡ് 19നെതിരായ പ്രതിരോധ കുത്തിവയ്പ്പിനുശേഷവും പലരിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്താൻ കാരണം ഡെൽറ്റ വകഭേദമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ഇത്തരം കേസുകളുടെ ജീനോം സീക്വൻസിങ്ങിൽ ഡെൽറ്റ വേരിയന്റിന്റെ ഉയർന്ന അനുപാതം കാണിക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാർ ഏജൻസിയായ ഇൻസാകോഗിന്റെ റിപ്പോർട്ടിൽ പറയുന്നത്.
വാക്സിനേഷന് ശേഷവും വൈറസ് ബാധ സ്ഥിരീകരിക്കുന്ന സംഭവങ്ങൾ രാജ്യത്ത് ഉയർന്നുവരുന്ന സാഹചര്യത്തിൽ കൊറോണയുടെ പുതിയ വകഭേദം ഉയർന്നുവരുന്നുണ്ടോ എന്നാണ് പലരും ആശങ്കപ്പെടുന്നത്. നിലവിലുള്ള വാക്സിനുകൾ അവയ്ക്കെതിരെ ഫലപ്രദമാകുമോ എന്ന ചിന്തയും ആളുകളെ അലട്ടുന്നുണ്ട്. എന്നാൽ വാക്സിനേഷൻ രോഗം ഗുരുതരമാകുന്നതും മരണവും കുറയ്ക്കാൻ ഏറെ ഫലപ്രദമാണെന്ന് ഇൻസാകോഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡെൽറ്റ വേരിയന്റ് വ്യാപിക്കുന്നതാണ് പ്രതിരോധശേഷി ആർജിച്ചശേഷവും രോഗമുണ്ടാകാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം വൈറസ് പകരുന്നത് തടയുന്നതിൽ വാക്സിൻ ഫലപ്രാപ്തി കുറയുന്നതും പല കാരണങ്ങളിൽ ഒന്നാണെന്ന് ഇൻസാകോഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates