ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ കൂടുന്നു. തുടർച്ചയായ രണ്ടാം ദിവസവും 40,000ന് മുകളിലാണ് കോവിഡ് രോഗികൾ. ഇന്നലെ 45,892 പേർക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,07,09,557 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ 817 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 4,05,028 ആയി ഉയർന്നു. നിലവിൽ 4,60,704 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
24മണിക്കൂറിനിടെ 44,291 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,98,43,825 ആയി ഉയർന്നു. ഇതുവരെ 36,48,47,549 പേർക്ക് വാക്സിൻ നൽകിയതായും 24 മണിക്കൂറിനിടെ 33,81,671പേർ കൂടി കുത്തിവെയ്പ് സ്വീകരിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates