ഇന്നലെ 3998 കോവിഡ് മരണം, രാജ്യത്ത് രോ​ഗികളും കൂടുന്നു; 42,015 പേർക്ക് വൈറസ് ബാധ

ഇന്നലെ 36,977 പേരാണ് രോ​ഗമുക്തി നേടിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡ‍ൽഹി:രാജ്യത്ത് കോവിഡ് രോ​ഗികൾ കൂടുന്നു. 24 മണിക്കൂറിനിടെ 42,015 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന മരണവും കൂടി. ഇന്നലെ 3998 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിൽ താഴെയായിരുന്നു മരണം. കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കാതെ മാറ്റിച്ചവരുടെ മരണം കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മരണസംഖ്യ ഉയര്‍ന്നത്. മഹാരാഷ്ട്രയാണ്കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക പുതുക്കിയത്.

ഇന്നലെ 36,977 പേരാണ് രോ​ഗമുക്തി നേടിയത്. നിലവിൽ 4.07 ലക്ഷം പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. കഴിഞ്ഞ 30 ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശരാശരി മൂന്ന് ശതമാനത്തിൽ താഴെയാണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com