കോവിഡ് വാക്‌സിന്‍; കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ആദ്യ ഘട്ടത്തില്‍ നല്‍കില്ലെന്ന് സിറം 

18 വയസിന് താഴെയുള്ളവരിലും 65 വയസിന് മുകളില്‍ ഉള്ളവരിലും ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടില്ല എന്നതാണ് ഇതിന് കാരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മുംബൈ: പുനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് കീഴില്‍ വരുന്ന
കോവിഡ് വാക്‌സിന്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉടന്‍ നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നത് വൈകുമെന്നാണ് സൂചന. 

18നും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയുള്ളവരിലും 65 വയസിന് മുകളില്‍ ഉള്ളവരിലും ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടില്ല എന്നതാണ് ഇതിന് കാരണം.

കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി തേടുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാർ എത്ര വാക്സിൻ ഡോസ് വാങ്ങുമെന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം 2021 ജൂലൈയോടുകൂടി 300-400 ദശലക്ഷം ഡോസ് വാക്‌സിൻ വാങ്ങുമെന്നാണ് സൂചനയെന്ന് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Election Commission of India
Air Marshal Ashutosh Dixit
Rahul Gandhi, Priyanka Gandhi
INDIA Bloc Protest Election Commission HQ
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com