കോവിഡ് മൂന്നാം തരംഗം ഉറപ്പ്; തയ്യാറായിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രൂക്ഷമായ മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതക മാറ്റം സംഭവിക്കാം
ചിത്രം പിടിഐ
ചിത്രം പിടിഐ
Updated on: 
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രൂക്ഷമായ മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതക മാറ്റം സംഭവിക്കാം. മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഏത് സമയത്താണ് വ്യാപനത്തിന്റെ മൂന്നാംഘട്ടം ആരംഭിക്കുകയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. 

നിലവിലെ വാക്‌സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാല്‍ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുന്‍കൂട്ടി കണ്ടുകൊണ്ട് വാക്‌സീനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ വ്യാപനം അതിതീവ്രമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കോഴിക്കോട്, മലപ്പുറം,പാലക്കാട്, എറണാകുളം, തൃശൂര്‍,  കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്ഥിതി ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാള്‍ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം രോഗികളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com