വാക്‌സിന്‍ രജിസ്‌ട്രേഷനുളള കോവിന്‍ പോര്‍ട്ടല്‍ ഇപ്പോള്‍ മലയാളത്തിലും

വാക്‌സിന്‍ രജിസ്‌ട്രേഷനുളള കോവിന്‍ പോര്‍ട്ടല്‍ ഇപ്പോള്‍ മലയാളത്തിലും
ചിത്രം പിടിഐ
ചിത്രം പിടിഐ
Updated on
1 min read



ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനു വേണ്ടിയുള്ള കോവിന്‍ പോര്‍ട്ടല്‍ ഇപ്പോള്‍ മലയാളത്തിലും. മലയാളം ഉള്‍പ്പെടെ പത്ത് ഇന്ത്യന്‍ ഭാഷകളിലാണ് പോര്‍ട്ടല്‍ ലഭ്യമാക്കിയിട്ടുള്ളത്. നേരത്തെ ഇംഗ്ലീഷില്‍ മാത്രമായിരുന്നു പോര്‍ട്ടല്‍ സേവനം.

മലയാളം, ഹിന്ദി, മറാത്തി, പഞ്ചാബി, തെലുഗു, ഗുജറാത്തി, അസമീസ്, ബംഗാളി, കന്നട, ഒഡിയ എന്നിവയാണ് കോവിന്നില്‍ ലഭ്യമായ ഇന്ത്യന്‍ ഭാഷകള്‍. 

കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ വരും ദിവസങ്ങളില്‍ കോവിന്‍ പോര്‍ട്ടല്‍ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ട്. 

കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴിയാക്കിയതിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഗ്രാമീണ മേഖലയില്‍ ഉള്ളവര്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോയെന്നായിരുന്നു കോടതിയുടെ ചോദ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com