കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുന്നത് ബിജെപിയെ സഹായിക്കല്‍: കനയ്യ കുമാര്‍

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുന്നത് ബിജെപിയെ സഹായിക്കല്‍: കനയ്യ കുമാര്‍
കനയ്യ രാഹുല്‍ ഗാ്ന്ധിക്കൊപ്പം/ഫയല്‍
കനയ്യ രാഹുല്‍ ഗാ്ന്ധിക്കൊപ്പം/ഫയല്‍
Updated on: 
1 min read

ന്യൂഡല്‍ഹി: ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് കനയ്യ കുമാര്‍. ശക്തമായ കോണ്‍ഗ്രസിനു മാത്രമേ ബിജെപിയുടെ പരാജയം ഉറപ്പാക്കാനാവൂവെന്ന് കനയ്യ ടെലിവിഷന്‍ ചാനലുകളുമായുള്ള അഭിമുഖത്തില്‍പറഞ്ഞു.

ദേശീയതലത്തില്‍ ബിജെപിക്കു ബദലായി ഉള്ളത് കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുന്നത് ബിജെപിയെ സഹായിക്കലാണെന്നും കനയ്യ പറഞ്ഞു.

ജെഎന്‍യു പ്രക്ഷോഭകാലത്ത് രാഹുല്‍ ഗാന്ധി പിന്തുണയുമായി എത്തിയിരുന്നു. രാഹുല്‍ സത്യസന്ധനും ധീരനുമായ നേതാവാണ്. സത്യം പുലരണമെന്നാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യങ്ങളെ നേരിടാന്‍ മടിക്കുന്നയാളാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രം ഗാന്ധിജിയുടെ പ്രത്യയശാസ്ത്രത്തിന് എതിരാണെന്നും കനയ്യ അഭിപ്രായപ്പെട്ടു.

പല പാര്‍ട്ടികളും തനിക്ക് പദവികളും സ്ഥാനാര്‍ഥിത്വവും വാഗ്ദാനം ചെയ്തിരുന്നു. ആളുകള്‍ ബിജെപിയിലേക്കു പോവുന്നത് കരിയര്‍ നോക്കിയാണെന്നും കനയ്യ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
sc on bank responsibility digital fraud
X

FOLLOW US

ON GOOGLE DISCOVER