ബിരുദ പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷ മെയ് 15 മുതല്‍, മാര്‍ച്ച് 26 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന്റെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു
 ജൂണ്‍ 30ന് ഫലം പ്രഖ്യാപിക്കും
ജൂണ്‍ 30ന് ഫലം പ്രഖ്യാപിക്കുംപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന്റെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷ മെയ് 15 മുതല്‍ 31 വരെയാണ് നടക്കുക.ജൂണ്‍ 30ന് ഫലം പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

exams.nta.ac.in/CUET-UG വെബ്‌സൈറ്റില്‍ കയറി ഇന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മാര്‍ച്ച് 26 രാത്രി 11.50 വരെയാണ് രജിസ്‌ട്രേഷന്‍. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ മാര്‍ച്ച് 28, 29 തീയതികളില്‍ അവസരം നല്‍കും. മെയ് രണ്ടാമത്തെ ആഴ്ച അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കുമെന്നും ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

 ജൂണ്‍ 30ന് ഫലം പ്രഖ്യാപിക്കും
കര്‍ണാടകയില്‍ അട്ടിമറിയില്ല; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ജയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com