പ്രതീക്ഷയോടെ 13 ലക്ഷം വിദ്യാര്‍ഥികള്‍; സിയുഇടി- യുജി പരീക്ഷാഫലം ഇന്ന്, വിശദാംശങ്ങള്‍

കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന സിയുഇടി- യുജി 2025 പരീക്ഷാഫലം ഇന്ന്
CUET UG 2025 Result today
CUET UG 2025 Result todayപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന സിയുഇടി- യുജി 2025 പരീക്ഷാഫലം ഇന്ന്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഫലം പ്രഖ്യാപിക്കുന്നതോടെ, cuet.nta.nic.in. ല്‍ പ്രവേശിച്ച് ഫലം നോക്കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്. 240ലധികം സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പരീക്ഷ സംഘടിപ്പിക്കുന്നത്.

ജൂലൈ ഒന്നിന് പുറത്തിറങ്ങിയ അന്തിമ ഉത്തരസൂചികയെ അടിസ്ഥാനമാക്കിയായിരിക്കും ഫലം. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ പരിശോധിച്ച ശേഷം ആകെ 27 ചോദ്യങ്ങള്‍ പിന്‍വലിച്ചു. മെയ് 13 നും ജൂണ്‍ 4 നും ഇടയില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവേശന പരീക്ഷ നടത്തിയത്. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമായിരുന്നു പരീക്ഷ.

CUET UG 2025 Result today
ടെലിവിഷന്‍ റേറ്റിങ്ങ് കണക്കെടുപ്പ് രീതിയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം; ഡിജിറ്റല്‍ കാലത്തിന് അനുസൃതമായി മാർഗനിർദേശങ്ങൾ പൊളിച്ചെഴുതുന്നു

കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും വിദേശത്തുള്ള 15 നഗരങ്ങളിലുമാണ് പരീക്ഷ നടന്നത്. ജെഎന്‍യു, അലിഗഢ് മുസ്ലീം, ബനാറസ് ഹിന്ദു അടക്കമുള്ള കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനമാണ് സിയുഇടി വഴി നടത്തുന്നത്.

വിഷയങ്ങള്‍: മൂന്നുഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്രവേശന പരീക്ഷ.13 ഭാഷകള്‍, 23 ഡൊമൈന്‍ സ്‌പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരുന്നു.

CUET UG 2025 Result today
പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധന നിരോധനം; യു ടേണ്‍ അടിച്ച് ഡല്‍ഹി സര്‍ക്കാര്‍, സാങ്കേതിക ബുദ്ധിമുട്ടെന്ന് വിശദീകരണം
Summary

National Testing Agency (NTA) is set to release the results of the Common University Entrance Test Undergraduate (CUET UG ) 2025 today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com