

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന സിയുഇടി- യുജി 2025പരീക്ഷാഫലം പ്രഖ്യാപിച്ചു. ജൂലൈ 1-ന് പുറത്തിറക്കിയ അന്തിമ ഉത്തരസൂചികയെ അടിസ്ഥാനമാക്കിയാണ് ഫലങ്ങള്‍. ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിച്ച ശേഷം ആകെ 27 ചോദ്യങ്ങള്‍ പിന്‍വലിച്ചു. നാല് വിഷയങ്ങളില്‍ നൂറ് ശതമാനം മാര്‍ക്ക് നേടിയത് ഒരേ ഒരു വിദ്യാര്‍ഥിയാണ്. 2,847 പേര്‍ക്ക് ഉയര്‍ന്ന ശതമാനം മാര്‍ക്ക് നേടാനായി.
13 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. 10,71,735 പേരാണ് പരീക്ഷയെഴുതിയത്. പ്രവേശന പരീക്ഷ മെയ് 13നും ജൂണ്‍ 4നും ഇടയില്‍ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് നടന്നത്. രാവിലെ ഷിഫ്റ്റ് 9 മണി മുതല്‍ 12 മണി വരെയും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് 3 മണി മുതല്‍ 6 മണി വരെയും ആയിരുന്നു.
ഇന്ത്യയിലുടനീളമുള്ള 250-ല്‍ അധികം കേന്ദ്ര, സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകള്‍ ബിരുദ പ്രവേശനത്തിനായി സി.യു.ഇ.ടി. യു.ജി. സ്‌കോറുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://examinationservices.nic.in/resultservices/CUET2025/Login
വിഷയങ്ങള്‍: മൂന്നുഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്രവേശന പരീക്ഷ.13 ഭാഷകള്‍, 23 ഡൊമൈന്‍ സ്‌പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരുന്നു.
NTA CUET UG Result 2025 Date, Time, Direct Link at cuet.nta.nic.in: Around 13.5 lakh candidates who participated in CUET UG this year for admission to undergraduate programmes in central, state and other participating universities can check and download the CUET UG result at cuet.nta.nic.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates