സുപ്രീംകോടതി
സുപ്രീംകോടതിഫയല്‍

പതിച്ചു നല്‍കിയ ഭൂമിയിലെ മരങ്ങള്‍ മുറിക്കണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വേണം: സുപ്രീംകോടതി

നിലവില്‍ ഉള്ള മരങ്ങളോ, പുതുതായി ഉണ്ടാകുന്ന മരങ്ങളോ മുറിക്കണമങ്കില്‍ വനം വകുപ്പിന്റെ അനുമതി വേണം
Published on

ന്യൂഡല്‍ഹി: പതിച്ച് നല്‍കിയ വനഭൂമിയിലെ എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി. ഇത്തരം ഭൂമിയില്‍ നിലവില്‍ ഉള്ള മരങ്ങളോ, പുതുതായി ഉണ്ടാകുന്ന മരങ്ങളോ മുറിക്കണമങ്കില്‍ വനം വകുപ്പിന്റെ അനുമതി വേണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

സുപ്രീംകോടതി
എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിങ്; ആറ് ജില്ലകളില്‍ തത്സമയ നിരീക്ഷണം 75 ശതമാനം ബൂത്തുകളില്‍

കോട്ടയം ജില്ലയിലെ നാഗന്‍പാറ ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള പ്രദേശത്ത് പതിച്ച് നല്‍കിയ വനഭൂമിയിലെ ആഞ്ഞിലി മരം മുറിച്ചതിനെതിരായ കേസിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് മരം മുറിച്ചത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. പതിച്ച് നല്‍കിയിരിക്കുന്ന വനഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് തടയുന്നതിന് 1995 ല്‍ പുറത്തിറക്കിയ ചട്ട പ്രകാരം മരങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് വാദിച്ചു.

എന്നാല്‍ കേരള മര സംരക്ഷണ നിയമത്തിന്റെ രണ്ടാം വകുപ്പില്‍ മരങ്ങള്‍ എന്ന് വ്യാഖ്യാനത്തില്‍ ആഞ്ഞിലി മരം ഇല്ലെന്നും, അതിനാല്‍ ആഞ്ഞിലി മരം വെട്ടുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും എതിര്‍കക്ഷി വാദിച്ചു. ആഞ്ഞിലി മരം വെട്ടുന്നതിനും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ അനുമതി ആവശ്യം ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com