വന്ദേഭാരത് എക്‌സ്പ്രസിന്റെ നോസ് കവര്‍ തകര്‍ന്ന നിലയില്‍/പിടിഐ
വന്ദേഭാരത് എക്‌സ്പ്രസിന്റെ നോസ് കവര്‍ തകര്‍ന്ന നിലയില്‍/പിടിഐ

ട്രാക്കില്‍ കന്നുകാലിക്കൂട്ടം; വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ചുകയറി, ഉടമകള്‍ക്കെതിരെ എഫ്‌ഐആര്‍

ഗുജറാത്തില്‍ കന്നുകാലിക്കൂട്ടത്തെ ഇടിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ കേടുപാടുകള്‍ പരിഹരിച്ചതായി റെയില്‍വേ
Published on

മുംബൈ: ഗുജറാത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രാക്കില്‍ നില്‍ക്കുകയായിരുന്ന കന്നുകാലിക്കൂട്ടത്തെ ഇടിച്ച സംഭവത്തില്‍ കാലികളുടെ ഉടമകള്‍ക്കെതിരെ കേസെടുത്തു. നാല് എരുമകള്‍ ചത്ത അപകടത്തില്‍ ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു. വന്ദേഭാരത് എക്‌സ്പ്രസിന്റെ കേടുപാടുകള്‍ പരിഹരിച്ചതായി റെയില്‍വേ അറിയിച്ചു.

എരുമകളുടെ ഉടമകള്‍ക്കെതിരെ ആര്‍പിഎഫ് കേസ് രജിസ്റ്റര്‍ ചെയ്തതായി പശ്ചിമ റെയില്‍വേ വക്താവ് അറിയിച്ചു. ഉടമകള്‍ ആരൊക്കെയെന്നു കണ്ടെത്തിയിട്ടില്ല.

ഇന്നലെയാണ് മുംബൈ - ഗാന്ധിനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രാക്കില്‍ നില്‍ക്കുകയായിരുന്ന കാലിക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. അഹമ്മദാബാദിനു സമീപം രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഗാന്ധിനഗറിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

്‌ഡ്രൈവര്‍ കോച്ചിന്റെ നോസ് കവര്‍ തകര്‍ന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കവറിനു മാത്രമേ കേടുപാടു പറ്റിയുള്ളൂ. ഇതു മാറ്റി സ്ഥാപിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുംബൈ സെന്‍ട്രലിലെ കോച്ച് കെയര്‍ സെന്ററില്‍ എത്തിച്ചാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. 

ഫൈബര്‍ റിഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നോസ് കവര്‍ നിര്‍മിച്ചിട്ടുള്ളത്. ഇടിയുടെ ആഘാതം ഉള്‍ഭാഗത്തേക്ക് എത്താത്ത വിധത്തിലാണ് ഇതിന്റെ നിര്‍മിതി. അതുകൊണ്ടുതന്നെയാണ് അപകടത്തില്‍ ട്രെയിനു കാര്യമായ കേടുപാടു സംഭവിക്കാതിരുന്നതെന്ന് ഉദ്യോഗഗസ്ഥര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com