

ന്യൂഡൽഹി: തൂങ്ങിമരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ നിലപാട് വ്യക്തമാക്കാനും തൂക്കിക്കൊലയ്ക്ക് പകരം വേദന കുറഞ്ഞ ബദൽ മാർഗങ്ങളുടെ സാധ്യതകൾ തേടാനും കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. തൂക്കിക്കൊലയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട്.
അഭിഭാഷകനായ ഋഷി മൽഹോത്ര 2017ലാണ് വധശിക്ഷ നടപ്പാക്കാൻ കൂടുതൽ മാന്യമായ മാർഗം ആവശ്യപ്പെട്ട് പൊതു താൽപ്പര്യ ഹർജി ഫയൽ ചെയ്തത്. അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണെന്നും തൂക്കിലേറ്റുമ്പോൾ ഈ അന്തസ് ഹനിക്കപ്പെടുന്നുവെന്നുമാണ് ഹർജിയിൽ പറഞ്ഞത്. 1973ലെ ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 354(5) ന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തായിരുന്നു ഹർജി. തൂക്കിലേറ്റുന്നതിന് പകരം വെടിവച്ചു കൊല്ലുക, ഇൻജക്ഷൻ നൽകിയുളള കൊല, ഇലക്ട്രിക് കസേര തുടങ്ങിയ ബദൽ വധശിക്ഷാ മാർഗങ്ങളും ഹർജിയിൽ നിർദേശിച്ചിട്ടുണ്ട്.
തൂക്കിലേറ്റുമ്പോഴുണ്ടാകുന്ന ആഘാതവും വേദനയും സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള പഠനമോ വിവരശേഖരണമോ നടന്നിട്ടുണ്ടോയെന്ന് ഹരിജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. ഉണ്ടെങ്കിൽ വിശദാംശങ്ങൾ ഹാജരാക്കാൻ അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയ്ക്ക് കോടതി നിർദേശം നൽകുകയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates