'ശരവേഗം'; റോഡില്‍ ആളുകള്‍ക്ക് മുകളിലൂടെ ഉയര്‍ന്നുചാടി മാന്‍- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്
ആളുകള്‍ക്ക് മുകളിലൂടെ ഉയര്‍ന്നുചാടുന്ന മാനിന്റെ ദൃശ്യം
ആളുകള്‍ക്ക് മുകളിലൂടെ ഉയര്‍ന്നുചാടുന്ന മാനിന്റെ ദൃശ്യം
Updated on
1 min read

ന്യമൃഗങ്ങളുടെ കൗതുകകരമായ നിരവധി വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. ഇപ്പോള്‍ ശരവേഗത്തില്‍ കുതിക്കുന്ന മാനിന്റെ വീഡിയോയാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. വനത്തിനോട് ചേര്‍ന്നുള്ള റോഡ് മുറിച്ച് കടക്കുകയാണ് മാന്‍. പുല്‍ത്തകിടിയില്‍ നിന്ന് പാഞ്ഞെത്തിയ മാന്‍ റോഡിലെ വാഹനത്തിരക്കും ഒന്നും കണക്കിലെടുക്കാതെ ശരവേഗത്തില്‍ മുറിച്ചുകടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

റോഡിന് തൊട്ടുമുന്‍പില്‍ വച്ച് ആളുകള്‍ക്ക് മുകളിലൂടെ ഉയര്‍ന്നുചാടി നടുറോഡില്‍ ലാന്‍ഡ് ചെയ്തു. തുടര്‍ന്ന് ശരവേഗത്തില്‍ റോഡ് മുറിച്ചുകടന്ന് കാട്ടിലേക്ക് മറയുന്നതാണ് അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com