ഡൽഹി സ്ഫോടനം; സാങ്കേതിക സഹായം നൽകിയ ശ്രീന​ഗർ സ്വദേശി പിടിയിൽ; മരണം 15

പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരണത്തിനു കീഴടങ്ങി
delhi blast
delhi blastPTI
Updated on
1 min read

ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീന​ഗർ സ്വ​ദേശിയായ ജാസിർ ബിലാൽ വാണിയാണ് പിടിയിലായത്. ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിനു സാങ്കേതിക സഹായം നൽകിയ നിർണായക വ്യക്തിയാണു ഇയാളെന്നു ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.

അതിനിടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ ഇന്നു മരണത്തിനു കീഴടങ്ങി.

ഡ്രോൺ അടക്കം ഉപയോ​ഗിച്ചു ആക്രമണം നടത്താനായിരുന്നു പദ്ധതി. ഡ്രോണുകളെ റോക്കറ്റാക്കി മാറ്റി ആക്രമിക്കാനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്നു എൻഐഎ പറയുന്നു. അനന്ത്നാ​ഗിലെ ഖ്വാസി​ഗണ്ഡ് സ്വദേശിയാണ് പിടിയിലായ ജാസിർ. ഉമർ നബിയുമായി ഇയാൾക്ക് അടുത്ത ബന്ധമായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി.

സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി സംസ്ഥാനങ്ങളിൽ തിരച്ചിൽ സജീവമാണ്. കേസുമായി ബന്ധപ്പെട്ട് നിലവിൽ എട്ട് പേരാണ് പിടിയിലായത്.

delhi blast
നായ, പാമ്പ്... കടിച്ചാല്‍ ഇനി അടിയന്തര സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രികള്‍ക്കും ബാധകം; നിഷേധിച്ചാല്‍ തടവ്; കര്‍ണാടക സര്‍ക്കാര്‍ സര്‍ക്കുലര്‍

കഴിഞ്ഞ ദിവസം ഉമർ നബിയ്ക്കു കാർ നൽകിയ ആളെയും എൻഐഎ പിടികൂടിയിരുന്നു. ഉമറിന്റെ പ്രധാന സഹായി ആമിർ റഷീദ് അലിയാണ് പിടിയിലായത്. സ്ഫോടനത്തിനുപയോ​ഗിച്ച ഹ്യുണ്ടെ ഐ20 കാർ ഇയാളുടെ പേരിലാണ് വാങ്ങിയത്. ജമ്മു കശ്മീലെ സോപോർ സ്വദേശിയായ ആമിർ റഷീദ് അലി ഡൽഹിയിൽ വച്ചാണ് പിടിയിലായത്.

ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപമാണ് കാറിലെത്തിയ ചാവേർ പൊട്ടിത്തെറിച്ചത്. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറായ ഉമര്‍ നബിയാണ് ചാവേറായി പൊട്ടിത്തെറിച്ചത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യുണ്ടെ ഐ20 കാറില്‍ എത്തിയ ഉമര്‍ നബി തിരക്കേറിയ റോഡില്‍ വെച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ ചാവേറായി പൊട്ടിത്തെറിച്ചത് ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.

സ്‌ഫോടനം ആസൂത്രണം ചെയ്തതിന് ഉമര്‍ നബിയുടെ സഹപ്രവര്‍ത്തകരും ഡോക്ടര്‍മാരുമായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തു നിര്‍മാണത്തിനായി ശേഖരിച്ച 2900 കിലോ അസംസ്‌കൃത സാമഗ്രികളും പൊലീസ് പിടികൂടിയിരുന്നു.

delhi blast
കടം വാങ്ങിയ പണം തിരിക നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്ത് ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍
Summary

delhi blast: NIA investigations have revealed that Jasir had allegedly provided technical support for carrying out terror attacks by modifying drones and attempting to make rockets ahead of the deadly car bomb blast.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com