അഭിജിത് ദീപ്‌കെയ്ക്ക് ജാമ്യം

ഡല്‍ഹി കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം നല്‍കിയ സിജെപിയുടെ തിരം​ഗ റാലിക്കിടെ കസ്റ്റഡിയിലെടുത്ത സ്ഥാപകന്‍ അഭിജിത് ദീപ്‌കെയ്ക്ക് ജാമ്യം
 Abhijeet Dipke
Abhijeet Dipkefile
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം നല്‍കിയ സിജെപിയുടെ തിരം​ഗ റാലിക്കിടെ കസ്റ്റഡിയിലെടുത്ത സ്ഥാപകന്‍ അഭിജിത് ദീപ്‌കെയ്ക്ക് ജാമ്യം. ഉപാധികളോടെ ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെയാണ് ദീപ്‌കെയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.

സിജെപി ആഹ്വാനം ചെയ്ത തിരംഗ റാലിയില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ വസതിക്ക് മുന്നില്‍ വെച്ചാണ് ദീപ്‌കെയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചവരെ ദീപ്‌കെ എവിടെയാണ് എന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഉച്ചയോടെയാണ് മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് ദീപ്‌കെയെ കൊണ്ടുവന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ദീപ്‌കെയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ കസ്റ്റഡിയിലെടുത്ത ഐസ ദേശീയ അധ്യക്ഷ നേഹ ബോറയെ ഡല്‍ഹി പൊലീസ് ശനിയാഴ്ച രാവിലെയാണ് വിട്ടയച്ചത്. വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത നേഹയെ ആര്‍കെ പുരം പൊലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാവിലെയാണ് ഇവരെ മോചിപ്പിച്ചത്.

മോചിതയായതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നേഹ ബോറ രംഗത്തെത്തി. സാധാരണക്കാരായ പൗരന്മാരെ കുറ്റവാളികളെപ്പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും, രാത്രി മുഴുവന്‍ കസ്റ്റഡിയില്‍ വെക്കുന്നത് എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും അവര്‍ ചോദിച്ചു. സ്ത്രീകള്‍ക്ക് മേല്‍വിലാസമോ നിയമപരമായ അവകാശങ്ങളോ നല്‍കാതെ മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും അഭിഭാഷകരെ കാണാന്‍ പോലും അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

 Abhijeet Dipke
കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം; മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി
 Abhijeet Dipke
'ഇന്റര്‍നെറ്റ് കുട്ടികള്‍ക്കും മൗലികാവകാശം'; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി
Summary

Delhi Court Orders Release Of CJP's Abhijeet Dipke

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com