അര്‍ധരാത്രിയില്‍ ഡോക്ടര്‍ക്ക് വീഡിയോ കോള്‍; മുന്നില്‍ നഗ്നയായ യുവതി; നഷ്ടമായത് 8.6 ലക്ഷം

അര്‍ധനഗ്നയായ സ്ത്രീക്കൊപ്പം നില്‍ക്കുന്ന വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാക്കള്‍ പണം തട്ടിയെടുത്തത്.
കുറ്റകൃത്യം ചെയ്യാൻ യുവതി സിം കാർഡ് സംഘടിപ്പിച്ചത് ഭിക്ഷക്കാരനിൽ നിന്ന്
കുറ്റകൃത്യം ചെയ്യാൻ യുവതി സിം കാർഡ് സംഘടിപ്പിച്ചത് ഭിക്ഷക്കാരനിൽ നിന്ന്പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ 71കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി സഹോദരങ്ങള്‍ 8.6 ലക്ഷം രൂപ തട്ടി. അര്‍ധനഗ്നയായ സ്ത്രീക്കൊപ്പം നില്‍ക്കുന്ന വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാക്കള്‍ പണം തട്ടിയെടുത്തത്. രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ മേവാത്ത് സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍ (39), സഹോദരന്‍ ആമിര്‍ ഖാന്‍ (26) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഡല്‍ഹി സ്വദേശിയായ ഡോക്ടര്‍ക്ക് അര്‍ധരാത്രിയില്‍ ഒരു വിഡിയോ കോള്‍വന്നു. അടിയന്തര ആവശ്യത്തിനായി ഏതെങ്കിലും രോഗികള്‍ വിളിക്കുന്നതാകുമെന്ന് കരുതി കോള്‍ എടുത്ത ഡോക്ടര്‍ക്കു മുന്നില്‍ മറുതലയ്ക്കല്‍ പ്രത്യക്ഷപ്പെട്ടത്. അര്‍ധനഗ്‌നയായ സ്ത്രീയാണ്. സ്ത്രീയുമായുള്ള വിഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ഡോക്ടറില്‍ നിന്ന് ഇവര്‍ 8.6 ലക്ഷം രൂപ തട്ടിയെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നെയും ഭീഷണി തുടര്‍ന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. വിശദമായ അന്വേഷണത്തിനുശേഷം രാജസ്ഥാന്‍ സ്വദേശികളായ രണ്ടു സഹോദരങ്ങള്‍ പൊലീസിന്റെ പിടിയിലായി. അറസ്റ്റിലായ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിഡിയോ കോള്‍ ചെയ്യാനും ഭീഷണി കോള്‍ ചെയ്യാനും ഉള്‍പ്പെടെ ഉപയോഗിച്ച ഏഴ് ഫോണുകളും സിം കാര്‍ഡുകളും ഇവരില്‍നിന്നു കണ്ടെടുത്തു.

ഡോക്ടറെ കൂടാതെ നിരവധിപ്പേരെ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിക്കിയിട്ടുണ്ടെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അപൂര്‍വ ഗുപ്ത പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള നാല് പേര്‍ക്ക് പുറമെ, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. തട്ടിയെടുത്ത പണം ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഡിജിറ്റലായാണ് അക്കൗണ്ടുകള്‍ തുറന്നിരിക്കുന്നതെന്നും പണം വീണ്ടെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

കുറ്റകൃത്യം ചെയ്യാൻ യുവതി സിം കാർഡ് സംഘടിപ്പിച്ചത് ഭിക്ഷക്കാരനിൽ നിന്ന്
ലോകത്തെ മികച്ച കാപ്പികളിൽ രണ്ടാമത്; 'ദക്ഷിണേന്ത്യൻ ഫിൽട്ടർ കോഫി'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

WhatsApp Web starts testing call links, group voice and video calls for select users: Details
Bank fraud
One phone call, then OTP; Martin loses Rs. 3 lakh in 14 installments; Police unable to stop cyber fraud
Cole  Thomas Allen
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com