തെരുവുനായ്ക്കളുടെ കണക്കുക്കെടുക്കാന്‍ ടീച്ചര്‍മാരെ നിയോഗിച്ച് ഡല്‍ഹി സര്‍ക്കാര്‍

ഉദ്യോഗസ്ഥരുടെ പേര്, പദവി, ബന്ധപ്പെടാനുള്ള നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ശേഖരിക്കുകയും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാനായി ഇവരുടെ വിവരങ്ങള്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും വേണമെന്നുമാണ് നിര്‍ദേശം
stray dogs
stray dogs file
Updated on
1 min read

ന്യൂഡല്‍ഹി: തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഡല്‍ഹിയിലെ സ്‌കൂളുകളില്‍ നിന്നുള്‍പ്പെടെ നോഡല്‍ ഓഫീസര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി സര്‍ക്കാര്‍. ഉദ്യോഗസ്ഥരുടെ പേര്, പദവി, ബന്ധപ്പെടാനുള്ള നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ശേഖരിക്കുകയും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാനായി ഇവരുടെ വിവരങ്ങള്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും വേണമെന്നുമാണ് നിര്‍ദേശം.

stray dogs
ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പേരില്‍ ഡിജിറ്റല്‍ അറസ്റ്റ്; 68കാരിയില്‍ നിന്ന് 3.71 കോടി രൂപ തട്ടി

സ്‌കൂളുകള്‍ക്ക് പുറമേ സ്റ്റേഡിയങ്ങള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ നിന്നും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ നിര്‍ദേശത്തില്‍ പറയുന്നു. മാത്രമല്ല ഡല്‍ഹിയിലുടനീളം നടക്കുന്ന തെരുവുനായ്ക്കളുടെ കണക്കെടുപ്പിനായി ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. 2025 നവംബര്‍ ഏഴിലെ സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പ്രവര്‍ത്തനത്തിന് വലിയ മുന്‍ഗണനയാണ് നല്‍കിയിരിക്കുന്നത്. സ്‌കൂളുകളില്‍ നിന്നുള്ള വ്യക്തിഗത പ്രതികരണങ്ങള്‍ സ്വീകരിക്കുന്നതല്ലെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി. പകരം, ജില്ലാ തലത്തിലുള്ള സംയോജിത റിപ്പോര്‍ട്ടുകള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. ഇത് പിന്നീട് ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് അയയ്ക്കും.

stray dogs
Year Ender 2025|ഗവര്‍ണര്‍ക്കു പരിധി വേണ്ട, പക്ഷേ...; പോയ വര്‍ഷം സുപ്രീംകോടതി വിധിച്ചത്

അധ്യാപക സംഘടനകള്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചുക്കൊണ്ട് രംഗത്തെത്തി. മൃഗസംരക്ഷണത്തിന് ഉത്തരവാദിത്വമുള്ള വകുപ്പുകള്‍ക്ക് എന്തുകൊണ്ട് ഈ ചുമതല നല്‍കുന്നില്ലെന്ന് അവര്‍ ചോദിച്ചു. അധ്യാപകര്‍ക്ക് അക്കാദമികമല്ലാത്ത ചുമതലകള്‍ നല്‍കുന്നത് പഠനം തടസ്സപ്പെടുത്തുമെന്നും തൊഴിലിന്റെ അന്തസ്സ് നശിപ്പിക്കുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.

Summary

Delhi govt directs schools to appoint nodal officers for stray dog issues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com