പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരായ ഹര്‍ജി നിലനില്‍ക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസ്

യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട്
Delhi HC holds Popular Front of India s appeal maintainable against ban
Delhi HC holds Popular Front of India s appeal maintainable against ban
Updated on
1 min read

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരായ ഹര്‍ജി നിലനില്‍ക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.

Delhi HC holds Popular Front of India s appeal maintainable against ban
കരൂര്‍ ദുരന്തം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി; റിട്ടയേഡ് ജഡ്ജിക്ക് മേല്‍നോട്ടച്ചുമതല

യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട്. ഇത് നിയമ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ചീഫ്ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെദേല എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പരിശോധിച്ചു.

ഭരണഘടനയുടെ 226-ാം അനുച്ഛേദം പ്രകാരം ഈ വിഷയം കേള്‍ക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടെന്നു വ്യക്തമാക്കിയാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.

Delhi HC holds Popular Front of India s appeal maintainable against ban
സ്‌കൂളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക്, ഫീസ് യുപിഐ വഴി, നീക്കവുമായി കേന്ദ്രം

യുഎപിഎ ട്രൈബ്യൂണല്‍ ഹൈക്കോടതിയുമായി സമീകരിക്കാനാവില്ലെന്നാണ് കണ്ടെത്തിയാണ് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസില്‍ ആറ് ആഴ്ചക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോടുള്ള മറുപടികള്‍ ഹര്‍ജിക്കാര്‍ രണ്ട് ആഴ്ചയില്‍ ഫയല്‍ ചെയ്യണം. ഇതിന് ശേഷം കേസ് ജനുവരി 20ന് വീണ്ടും പരിഗണിക്കും.

2022 സെപ്റ്റംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറക്കിയത്. 2023 മാര്‍ച്ചില്‍ യുഎപിഎ ട്രിബ്യൂണല്‍ നിരോധനം ശരിവച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഒപ്പം ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് എന്നിവയും നിരോധിക്കപ്പെട്ടിരുന്നു. നിയമവിരുദ്ധവും ഭീകരവാദവുമായി ബന്ധപ്പെട്ടതുമായ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് അംഗീകരിച്ചുകൊണ്ടായിരുന്നു ട്രൈബ്യൂണല്‍ നിരോധനം ശരിവച്ചത്.

Summary

Delhi HC holds PFI's appeal maintainable against ban, issues notice to Centre in challenge to UAPA tribunal's order upholding ban

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com