

ന്യൂഡൽഹി: മാസ്‌കും ഹെൽമെറ്റും ധരിക്കാത്ത പൊലീസുകാർക്കെതിരേ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം. ഡൽഹി പൊലീസിലെ ആരെങ്കിലും ഡ്യൂട്ടിസമയത്ത് മാസ്‌ക് ധരിക്കാതിരിക്കുകയോ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സാങ്‌വിയാണ് നിർദേശം നൽകിയത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘനമടക്കം പൊലീസുകാർക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. അഭിഭാഷകനായ ഷാലെൻ ഭരദ്വാജ് നൽകിയ അപ്പീലിലാണ് നിർദേശം. 2021 ഓഗസ്റ്റിൽ സദർ ബസാറിൽവച്ച് ഹെൽമെറ്റ് ധരിക്കാത്തതിന് ഷാലെൻ ഭരദ്വാജിനെ പൊലീസ് ചോദ്യം ചെയ്തു. എന്നാൽ തന്നെ ചോദ്യംചെയ്ത പൊലീസുകാർ മാസ്കും ഹെൽമെറ്റും ധരിച്ചിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
പൊലീസുകാർ രാജ്യത്തെ പൗരന്മാർക്കും സമൂഹത്തിനും മാതൃകയാകേണ്ടവരാണെന്നും അവരുടെ ഭാഗത്തുനിന്ന് നിയമപരമായ യാതൊരു വീഴ്ചകളും ഉണ്ടാകാൻ പാടില്ലെന്നും കോടതി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates