വീട്ടമ്മമാരുടെ ജോലിക്കും മൂല്യമുണ്ട്; വയോധികയുടെ അപകട നഷ്ടപരിഹാരം കുത്തനെ കൂട്ടി ഡല്‍ഹി ഹൈക്കോടതി

പേരക്കുട്ടികളെ നോക്കുക, പാചകം ചെയ്യുക, വീട്ടുകാര്യങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ ജോലികള്‍ക്ക് കൃത്യമായ സാമ്പത്തിക മൂല്യമുണ്ടെന്ന് കോടതി നിരീക്ഷണം
DELHI HIGH COURT
Delhi High Court
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രായമായെന്ന പേരില്‍ ഒരാള്‍ കുടുംബ വരുമാനത്തില്‍ പങ്കുവഹിക്കുന്നില്ലെന്ന അനുമാനത്തില്‍ എത്താനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായമായ വീട്ടമ്മയുട അപകട നഷ്ടപരിഹാരത്തുക ഉയര്‍ത്തിയാണ് ഹൈക്കോടതി നിരീക്ഷണം. വീട്ടമ്മമാരുടെ പ്രതിഫലം ലഭിക്കാത്ത ജോലിക്കും മൂല്യമുണ്ടെന്നും നഷ്ടപരിഹാരം നിശ്ചയിക്കുന്നതില്‍ ഇതും ഘടകമാവണമെന്നും കോടതി പറഞ്ഞു.

74കാരി ഗംഗാദേവി എന്ന വീട്ടമ്മയ്ക്കാണ് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായത്. 2019 ഫെബ്രുവരിയില്‍ ഉണ്ടായ ബസ് അപകടത്തില്‍ ഗംഗാദേവിയുടെ ഇടത് കാല്‍മുട്ടിന് താഴേക്കും വലതുകാലിലെ എല്ലാ വിരലുകളും മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ക്ലെയിം അനുവദിക്കേണ്ട മോട്ടോര്‍ ആക്‌സിഡന്റ് ക്ലെസിംസ് ട്രൈബ്യൂണല്‍ (MACT) 14.42 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം കണക്കാക്കിയത്. ഗംഗാദേവി ജീവിതം മുഴുവന്‍ വീട്ടമ്മയായിരുന്നു, ഔദ്യോഗികജോലികള്‍ ചെയ്തിട്ടില്ല, അവര്‍ വീട്ടുജോലികള്‍ ചെയ്യുകയോ പേരക്കുട്ടികളെ നോക്കുകയോ ചെയ്തത് തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് MACT നഷ്ടപരിഹാരം കുറച്ചത്.

DELHI HIGH COURT
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഗംഗാദേവിയും കുടുംബവും ഹൈക്കോടതിയെ സമീപിച്ചത്. ഇരുകൂട്ടരുടെയും വാദങ്ങള്‍ കേട്ട കോടതി, എംഎസിടി അനുവദിച്ച 14.42 ലക്ഷം നഷ്ടപരിഹാരം 20.79 ലക്ഷമാക്കി ഉയര്‍ത്തി ഉത്തരവിട്ടു. 6.37 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് നഷ്ടപരിഹാരത്തില്‍ ഉണ്ടായത്. കൂടാതെ ക്ലെയിം ഹര്‍ജി ഫയല്‍ ചെയ്ത തീയതി മുതല്‍ പ്രതിവര്‍ഷം 7.5 ശതമാനം പലിശ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

പ്രായക്കൂടുതല്‍ ഉണ്ടെന്ന കാരണം കാണിച്ച് ഒരു മുതിര്‍ന്ന വ്യക്തി കുടുംബത്തിന് സാമ്പത്തികമായ സംഭാവനകള്‍ നല്‍കുന്നത് നിര്‍ത്തിയെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. മോട്ടോര്‍ അപകടകേസുകളില്‍ നഷ്ടപരിഹാരം നിര്‍ണ്ണയിക്കുമ്പോള്‍ പ്രായമായ സ്ത്രീകള്‍ ചെയ്യുന്ന പ്രതിഫലമില്ലാത്ത വീട്ടുജോലികളും പരിചരണ സേവനങ്ങളും അംഗീകരിക്കപ്പെടണമെന്ന് കോടതി പറഞ്ഞു.

DELHI HIGH COURT
രാഹുൽ ഗാന്ധി പിടിച്ചുതള്ളിയെന്ന് ഗർഭിണിയായ മാധ്യമപ്രവർത്തക; ബിജെപിയുടെ വ്യാജ പ്രചാരണമെന്ന് കോൺഗ്രസ്

നഷ്ടപരിഹാരം ഉയര്‍ത്തിയതു കൂടാതെ മറ്റൊരു കൃത്രിമക്കാല്‍ വാങ്ങുന്നതിനുള്ള ചെലവിലേക്ക് 1.30 ലക്ഷം രൂപയും പരിപാലനത്തിനായ 75,000 രൂപയും അധികമായി നല്‍കാനും കോടതി ഉത്തരവിട്ടു. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള പക്ഷപാതത്തെക്കുറിച്ചും വിവേചനത്തെക്കുറിച്ചും സൂചിപ്പിക്കുന്ന 'ഏജിസം' (AGEISM) എന്ന വേര്‍തിരിവിനെ കുറിച്ചും വിധിയില്‍ ജസ്റ്റിസ് ദയാല്‍ എടുത്തുപറഞ്ഞു.

ഗംഗാദേവിക്ക് വര്‍ദ്ധിപ്പിച്ച നഷ്ടപരിഹാര തുകയായ 6,37,307 രൂപ ക്ലെയിം ഹര്‍ജി ഫയല്‍ ചെയ്ത തീയതി മുതല്‍ 7.5 ശതമാനം പലിശ സഹിതം നാലാഴ്ചയ്ക്കകം എംഎസിടിയില്‍ നിക്ഷേപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതില്‍ 1,37,307 രൂപ രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഗംഗാദേവിക്ക് നല്‍കാനും ബാക്കി തുകയും പലിശയും നിശ്ചിത കാലവാവധിയുള്ള ഫിക്‌സഡ് ഡിപ്പോസിറ്റുകളായി നിക്ഷേപിക്കാനും കോടതി അറിയിച്ചു.

Summary

Delhi High Court significantly increases accident compensation for elderly housewife

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com