പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള പള്ളി പൊളിക്കാൻ തൽക്കാലം നീക്കമില്ല; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതെന്ന് വിശദീകരണം
delhi high court
Delhi High Court File
Edited By:
Updated on: 
1 min read

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ റേസ് കോഴ്‌സ് മസ്ജിദ് പൊളിച്ചുനീക്കാൻ തൽക്കാലം യാതൊരുവിധ നീക്കങ്ങളുമില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി. പള്ളി പൊളിക്കാനുള്ള നീക്കങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടും, വിശ്വാസികൾക്ക് പ്രവേശനം തടഞ്ഞ നടപടി ചോദ്യം ചെയ്തും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്രം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

"നിലവിലെ സാഹചര്യത്തിൽ അവിടെ യാതൊരുവിധ പൊളിക്കൽ നടപടികളും നടത്തുന്നില്ല," എന്ന് ജസ്റ്റിസ് അനീഷ് ദയാലിന്റെ ബെഞ്ചിന് മുൻപാകെ ഹാജരായ കേന്ദ്ര സർക്കാർ സ്റ്റാൻഡിങ് കൗൺസിൽ ആശിഷ് ദീക്ഷിത് ബോധിപ്പിച്ചു. പ്രദേശത്ത് മറ്റ് ചില അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്ന നടപടികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് പള്ളിയിലേക്കുള്ള പ്രവേശനവും വൈദ്യുതി-കുടിവെള്ള കണക്ഷനുകളും താൽക്കാലികമായി നിർത്തിവെച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അടുത്ത ദിവസങ്ങളിൽ പള്ളി പൊളിക്കില്ലെന്ന് കോടതി ഉറപ്പായി കണക്കാക്കണമോയെന്ന ബെഞ്ചിന്റെ ചോദ്യത്തിന്, ഈ പ്രസ്താവന ഉത്തരവിന്റെ ഭാഗമായി രേഖപ്പെടുത്തേണ്ടതില്ലെന്നും ഒരു കോർട്ട് ഓഫീസർ എന്ന നിലയിലാണ് താൻ ഇക്കാര്യം ഉറപ്പുനൽകുന്നതെന്നും ആശിഷ് ദീക്ഷിത് മറുപടി നൽകി. തുടർന്ന് വിഷയത്തിൽ വിശദമായ നിർദ്ദേശങ്ങൾ തേടാൻ കേന്ദ്ര സർക്കാരിന്റെയും ഡൽഹി വഖഫ് ബോർഡിന്റെയും അഭിഭാഷകരോട് നിർദ്ദേശിച്ച ജസ്റ്റിസ് അനീഷ് ദയാൽ, എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച് കേസ് തുടർനടപടികൾക്കായി ഒക്ടോബർ 29-ലേക്ക് മാറ്റി.

Summary

The Central Government on Tuesday submitted before the Delhi High Court that there are no immediate plans to demolish the historic Race Course Masjid situated near the Prime Minister's official residence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com