ഡൽഹി മെട്രോ ട്രെയിനിൽ തീയും പുകയും; പരിഭ്രാന്തി 

തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി. എന്നാൽ യാത്രക്കാരെ മെട്രോ ട്രെയിനിൽ നിന്നു ഒഴിപ്പിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ന്യൂഡൽഹി: ഡൽഹി മെട്രോ ട്രെയിനിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. മെട്രോ ട്രെയിനിന്‍റെ മുൻഭാഗത്തെ ബോഗിയിൽ നിന്നാണ് പുക ഉയർന്നത്. 

തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി. യാത്രക്കാരെ മെട്രോ ട്രെയിനിൽ നിന്നു പിന്നീട് ഒഴിപ്പിച്ചു. 

യമുന ബാങ്ക് സ്റ്റേഷനടുത്തു വച്ചാണ് മെട്രോ ട്രെയിനിൽ നിന്ന് തീയും പുകയും ഉയർന്നത്. ഇതോടെ ബ്ലൂലൈനിൽ മെട്രോ ഗതാഗതം തടസപ്പെട്ടു. തീയും പുകയും ഉയർന്നത് സാങ്കേതിക പ്രശ്നമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER