Delhi Protest: 'ഗ്യാനേഷ് ഇല്ലായിരുന്നെങ്കിൽ മോദി പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തര മന്ത്രിയോ ആകില്ലായിരുന്നു'

രാജ്യത്തിൻറ ആത്മാവായ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ് മോദി, അമിത് ഷാ, ഗ്യാനേഷ് ത്രയം ആക്രമിച്ചതെന്ന് രാഹുൽ ഗാന്ധി
Rahul Gandhi|Chalo Dilli
Rahul Gandhi|Chalo Dilli

ആക്രമിച്ചത് രാജ്യത്തിൻറെ ആത്മാവിനെ, പൊറുക്കാനാകില്ല

രാജ്യത്തിൻറ ആത്മാവായ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ് മോദി, അമിത് ഷാ, ഗ്യാനേഷ് ത്രയം ആക്രമിച്ചതെന്നും ഇതൊരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്തതാണെന്നും രാഹുൽ ഗാന്ധി

ഗ്യാനേഷ് ഇന്ത്യയെ വഞ്ചിച്ചെന്ന് രാഹുൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ത്യയെ വഞ്ചിച്ചെന്ന് രാഹുൽ ഗാന്ധി. ഗ്യാനേഷ് ഇല്ലായിരുന്നെങ്കിൽ മോദി പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തര മന്ത്രിയോ ആകില്ലായിരുന്നെന്നും രാഹുൽ

ആദ്യം ഗ്യാനേഷ്, പിന്നെ മോദി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെന്ന തസ്തികയിൽ നിന്നും ഗ്യാനേഷ് കുമാറിനെ പുറത്താക്കുകയാണ് ഇന്ത്യയെ മോചിപ്പിക്കാനുള്ള ശ്രമത്തിൻറെ ആദ്യ പടിയെന്ന് പ്രതിപക്ഷ നേതാവ് രാഹൂൽ ഗാന്ധി

ബംഗാള്‍ എസ്ഐആറിൻറെ ഇര, പോരാടും: മമത

എസ്ഐആറിലെ ക്രമക്കേടുകളുടെ ഇരയാണ് പശ്ചിമ ബംഗാളെന്നും ഇതിന് നേതൃത്വം നൽകിയവരെ വെറുതെവിടുന്ന പ്രശ്നമില്ലെന്നും തൃണമുൽ അധ്യക്ഷ മമത ബാനർജി. പോരാട്ടം തുടരുമെന്നും രാംലീലയിൽ ദില്ലി ചലോ മാർച്ചിനോടു അനുബന്ധിച്ച് നടന്ന റാലിയിൽ അവർ പറഞ്ഞു.

രാംലീലയിൽ ഉയരുന്നത് ജനശബ്ദമെന്ന് നേഹ ബോറ

ജനങ്ങളുടെ ശബ്ദമാണ് ഇവിടെ ഉയരുന്നതെന്ന് നേഹ ബോറ. ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും നേഹ ബോറ

രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് ബേബി

ആർഎസ്എസിൻറെ കരാളഹസ്തങ്ങളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണ് നടക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ മോദി മാറണം

ഇന്ത്യയിൽ ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ നരേന്ദ്ര മോദി അധികാരത്തിൽ നിന്നും മാറണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ

ഗ്യാനേഷിൻറ രാജിവരെ പ്രക്ഷോഭം തുടരും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്ന് കോൺഗ്രസ്അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ

ബിജെപി കടകൾ അടപ്പിച്ചതായി രാഹുൽ

കടകൾ തുറന്ന് പ്രവർത്തിക്കുന്നതിനോട് എതിർപ്പില്ലെന്നും ബിജെപി ഇടപെട്ട് അടപ്പിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

പ്രതിഷേധത്തിരയിൽ രാംലീല

രാംലീലയിൽ നിന്നുള്ള ദൃശ്യങ്ങൾ

വോട്ടർപട്ടികയിൽ നിന്നും നീക്കംചെയ്തവുരെ പേരെഴുതിയ ഏഴു മീറ്റർ തുണിയുമായി പ്രതിഷേധം

രാഹുലും സംഘവും നേതാക്കളും രാംലീലയിലേക്ക്

ചലോ ദില്ലി മാർച്ചിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മമത ബാനർജി, തേജസ്വി യാദവ് തുടങ്ങിയ ഇന്ത്യ മുന്നണി നേതാക്കൾ രാംലീലയിലേക്ക്

'ചലോ ദില്ലി' : ഇന്ത്യ മുന്നണി നേതാക്കൾ രാംലീല മൈതാനിയിലെത്തി തുടങ്ങി

എംപിമാരുമായി ബസുകൾ കൊണോട്ട് പ്ലേസിലേക്ക്

ചലോ ദില്ലി മാർച്ചിനായി എംപിമാരുമായി ബസുകൾ കൊണോട്ട് പ്ലേസിലേക്ക് നീങ്ങിതുടങ്ങി. പ്രവർത്തകരോട് അവിടെ എത്താനാണ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തിട്ടുള്ളത്

ഗ്യാനേഷ് കുമാർ മാറേണ്ടത് അനിവാര്യം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനം ഒഴിയേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ

'പ്രതിഷേധിക്കൂ, മാർച്ച് ചെയ്യൂ, റാലികൾ സംഘടിപ്പിക്കൂ, അതിന്റെ കൂടെ കുറച്ച് ഷോപ്പിങ് കൂടി ചെയ്യൂ...'

'പ്രതിഷേധിക്കൂ, മാർച്ച് ചെയ്യൂ, റാലികൾ സംഘടിപ്പിക്കൂ, അതിന്റെ കൂടെ കുറച്ച് ഷോപ്പിങ് കൂടി ചെയ്യൂ...' വിഡിയോ സന്ദേശവുമായി രാഹുൽ

ചലോ ദില്ലി, ഒഴുകിയെത്തി പ്രവർത്തകർ

സന്യാസികളുമായി മാർച്ചിനെത്തി പപ്പു യാദവ്

മിൻറോ റോഡിലൂടെ ബീഹാറിൽ നിന്നുള്ള സന്യാസിമാരുമായി മാർച്ച് നടത്തി പപ്പു യാദവ്

'ചലോ ദില്ലി' : രാംലീല മൈതാനിയിലേക്ക് പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി

ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നടത്തുന്ന ചലോ ദില്ലി മാർച്ചിൽ പങ്കാളികളാകാൻ പ്രവർത്തകർ രാം ലീല മൈതാനിയിലേക്ക് എത്തിത്തുടങ്ങി

രാം ലീല മാത്രമല്ല,ഡൽഹിയിൽ ആകെ ജനപ്രവാഹമെന്ന് വേണുഗോപാൽ

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’: 'ഇന്ത്യ' മുന്നണിയുടെ റാലി ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനെന്ന് തരൂർ

'ഇന്ത്യ' മുന്നണിയുടെ റാലിയുടെ സന്ദേശം "വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ" (വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ) എന്നതാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഈ പ്രതിഷേധം കോൺഗ്രസിനെക്കുറിച്ചല്ലെന്നും മറിച്ച് ഇന്ത്യൻ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി സമരക്കടലാവും; ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്ന്

പത്ത് ലക്ഷം പേര്‍ പങ്കെടുക്കും

പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു

വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച്

വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് സംയുക്ത മാർച്ച്. മാർച്ചിൽ ഇടതു സംഘടനകളും

പ്രതിഷേധവുമായി എഎപിയും കൊണോട്ട് പ്ലേസിലേക്ക്

എഎപി പ്രവർത്തരും പ്രതിഷേധവുമായി കൊണോട്ട് പ്ലേസിലേക്ക് നീങ്ങുന്നു

നേഹ ബോറ കസ്റ്റഡിയിൽ

ഐസ നേതാവ് നേഹ ബോറയെ മണ്ഡി ഹൌസ് ഭാഗത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലമായി പിടിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. ഐസ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു.

ദേശീയപതാകയുമായി സിജെപി പ്രതിഷേധം

ദേശീയപതാകയുമായി സെൻട്രൽ പാർക്ക് ലക്ഷ്യമാക്കി സിജെപി പ്രവർത്തകർ നീങ്ങുന്നു. തടയാതെ പൊലീസ്

എന്തിനാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് ദീപ്‌കെ

താൻ നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്നും എന്തിൻറെ പേരിലാണ് കസ്റ്റഡിയിലെടുക്കുന്നതെന്നും പൊലീസിനോട് അഭിജിത് ദീപ്‌കെ

അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരംഗ മാര്‍ച്ചിന് തൊട്ടുമുമ്പ് സിജെപി നേതാവ് അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. തുടര്‍ന്ന് ദീപ്‌കെയുടെ വസതിക്ക് പുറത്ത് ദേശീയ പതാകയുമായി സിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങി.

നിരോധനാജ്ഞ അറിയിച്ച് പൊലീസ്

കോണോട്ട് പ്ലേസിൽ നിരോധനാജ്ഞ നിലവിലുള്ളതായി അറിയിപ്പുമായി പൊലീസ്.

നിയമനടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ്

തിരംഗ റാലിയുമായി മുന്നോട്ടുപോയാൽ നിയമനടപടിയുണ്ടായേക്കുമെന്ന് അഭിജിത് ദീപ്‌കെക്ക് പൊലീസ് മുന്നറിയിപ്പ്. നിരോധനാജ്ഞ നിലവിലുണ്ടെന്നും മാർച്ചിന് മുനിസിപ്പൽ അധികൃതരുടെ അനുമതിയില്ലെന്നും ദീപ്‌കെക്ക് നൽകിയ നോട്ടീസിൽ പൊലീസ് ചൂണ്ടിക്കാട്ടി

അഭിജിത് ദീപ്‌കെയുടെ വീട്ടിൽ പൊലീസ്

തിരംഗ റാലിക്ക് മുന്നോടിയായി സിജെപി നേതാവ് അഭിജിത് ദീപ്‌കെയുടെ വീട്ടിൽ പൊലീസ്. നോട്ടീസ് നൽകി പൊലീസ് മടങ്ങി.

ഡല്‍ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി

സിജെപി പ്രതിഷേധം വിലക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിനു പിന്നാലെ 11 പേര്‍ക്ക് പ്രതിഷേധിക്കാന്‍ അനുമതി നല്‍കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. വൈകുന്നേരം 5 മണിക്ക് ദേശീയ പതാകയുമായി സെന്‍ട്രല്‍ പാര്‍ക്കില്‍ ഒത്തുകൂടാനാണ് സിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. 

'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

സിജെപിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കുന്ന 'ലഹ്റ ദോ തിരംഗ' റാലിയോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണമുണ്ടായേക്കുമെന്ന് പൊലീസ്.

സുപ്രീംകോടതി മാർച്ച് നടക്കാൻ പാടില്ലാത്തത്

സുപ്രീംകോടതിയിലേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനെ അപലപിച്ച് ബിജെപി. രാഹുൽ അരാജകത്വം സൃഷ്ടിക്കുകയാണെന്നും ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

പൊരുതണമെന്ന് ഐഷി ഘോഷ്

ഒരുമിച്ചു നിന്ന് പോരാടേണ്ട അവസരമാണിതെന്ന് ഐഷി ഘോഷ്. പ്രതിഷേധത്തെ തടുത്ത് നിർത്താനാവില്ല.

ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് സിജെപി നേതാവ് അഭിഷേക് ദീപ്കെ.തെരഞ്ഞെടുപ്പിൽ മോദിയെ വിജയിപ്പിച്ചതിൻറെ പ്രത്യുപകാരമാണോയെന്നും ദീപ്കെ. ഒരു രാജ്യം ഒരു പാർട്ടി എന്നതാണ് അജണ്ട. പ്രതിഷേധങ്ങളെ മോദി ഭയക്കുന്നു. പൊലീസ് അക്രമം ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനെന്നും ദീപ്കെ

മെട്രോ സർവീസ് റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടില്ലെന്ന് ഡിഎംആർസി

ഡൽഹി പ്രക്ഷോഭങ്ങളെ തുടർന്ന് മെട്രോ ട്രെയിൻ സർവീസ് റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടില്ലെന്ന് ഡിഎംആർസി. സുപ്രീംകോടതിയിലാണ് ഡിഎംആർസി ഇക്കാര്യം അറിയിച്ചത്, 85 ശതമാനം മെട്രോ സ്റ്റേഷനുകളും സാധാരണ പോലെ പ്രവർത്തിച്ചിരുന്നതായും ഡിഎംആർസി

യൂത്ത് കോണ്‍ഗ്രസ്,എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ

പാർലമെൻറ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ്,എൻഎസ്‌യുഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ജന്തർമന്തറിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്

സൻസദ് മാർഗിൽ മാർച്ച് തടഞ്ഞ് പൊലീസ്. പൊലീസുമായി ഉന്തും തള്ളും

എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റിഡിയിൽ

പ്രതിഷേധവുമായി രംഗതെത്തിയ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഎ റഹീം എംപി അടങ്ങുന്ന നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

രാഹുലിൻറെ ഹർജി 26ന് പരിഗണിച്ചേക്കും

എസ്ഐആറിനും ഗ്യാനേഷ് കുമാറിനുമെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഈ മാസം 26ന് പരിഗണിച്ചേക്കും. കോടതി വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. എന്നാൽ ഇത് കംപ്യൂട്ടർ മുഖേന ലിസ്റ്റ് ചെയ്ത ദിവസമായതിനാൽ മാറ്റത്തിനും സാധ്യതയുണ്ട്.

എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രതിഷേധം

ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം. പൊലീസുമായി ഉന്തും തള്ളും

ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ

ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ. രാഹുൽ ഗാന്ധിക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അവർ. ഭയം തോന്നിയോ എന്ന രാഹുലിൻറെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു വിദ്യാർഥികളുടെ മറുപടി.

'സ്വന്തം നാട്ടിൽ ദേശീയ പതായ ഉയർത്തുന്നത് കുറ്റകരമാണോ?'

സിജെപി നേതാക്കളെ ജയിലിലടച്ച പൊലീസ് നടപടി പരിഹാസ്യമാണെന്ന് എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ. സ്വന്തം നാട്ടിൽ ദേശീയ പതാക ഉയർത്തുന്നത് കുറ്റകരമാണോയെന്നും അദ്ദേഹം ചോദിച്ചു.

എസ്ഐആറിനെതിരെ ഒവൈസി സുപ്രീം കോടതിയിൽ

എസ്ഐആറിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി സുപ്രീംകോടതിയെ സമീപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കം നൽകിയ സമാന സ്വഭാവനുള്ള ഹർജികൾക്കൊപ്പമാകും ഇതും പരിഗണിക്കുക

പഞ്ചാബിൽ സമരം നടത്താൻ സിജെപിക്ക് ധൈര്യമുണ്ടോയെന്ന് രേഖ ഗുപ്ത

സിജെപി എഎപിയുടെ ബി ടീം ആണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. പഞ്ചാബിൽ സമരം നടത്താൻ സിജെപി ഒരുക്കമാണോയെന്നും ഡൽഹി മുഖ്യമന്ത്രി

'വോട്ട് കൊള്ള'യിൽനിന്ന് ശ്രദ്ധതിരിക്കാൻ നുഴഞ്ഞുകയറ്റ വാദം; അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്

എസ്ഐആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്തിയെന്ന് വ്യക്തമാക്കണമെന്ന് ജയ്റാം രമേഷ്

ജന്തർ മന്തറിൽ സമാധാനപരമായി പതാക ഉയർത്തുന്നത് കുറ്റമല്ല, ജയിലിൽ അടയ്ക്കുന്നത് ഭീരുത്വം’

ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് സിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലയച്ച സംഭവത്തിൽ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ സമാധാനപരമായി ത്രിവർണ പതാക ഉയർത്തുന്നത് ഒരു കുറ്റമല്ല. അതിന്റെ പേരിൽ യുവജനങ്ങളെ ജയിലിൽ അടയ്ക്കുന്നത് ഭീരുത്വമാണെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാഹുൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER