ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്
Umar Khalid
Umar Khalid
Updated on
1 min read

ന്യൂഡല്‍ഹി: 2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Umar Khalid
വെനസ്വേലയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം, ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് ഇന്ത്യ

കേസില്‍ ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു എന്നിവരുടെയും പ്രതിഭാഗം അഭിഭാഷകരുടേയും വിശദവാദം കോടതി കേട്ടിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 10 നാണ് ഹര്‍ജികളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിയത്.

Umar Khalid
വിമാനയാത്രയില്‍ പവര്‍ ബാങ്ക് ഉപയോഗവും ചാര്‍ജിങും തടഞ്ഞ് ഡിജിസിഎ; പുതിയ നിര്‍ദേശങ്ങളിങ്ങനെ

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ വിചാരണ പോലുമില്ലാതെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ ജയിലിലാണ്. സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രക്ഷേഭത്തിന്റെ പേരില്‍ ഡല്‍ഹി കലാപത്തിന് ഉമര്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. ഉമര്‍ ഖാലിദ് അടക്കമുള്ള പ്രതികള്‍ നേരത്തേ പലതവണ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു.

Summary

The Supreme Court will pronounce its verdict today on the bail pleas of Umar Khalid and Sharjeel Imam in a case related to the 2020 Delhi riots.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com