യാത്രക്കൂലിയെ ചൊല്ലി തര്‍ക്കം; യാത്രക്കാരനെ ഡ്രൈവര്‍ അടിച്ചുകൊന്നു

ഇഷ്ടികയും മണ്‍പാത്രവും ഉപയോഗിച്ചു ക്രൂരമായി അടിച്ചുകൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Delhi Van Driver Kills Passenger With Bricks Over Rs 1,000 Fare Dispute
യാത്രക്കാരനെ ഡ്രൈവര്‍ അടിച്ചുകൊന്നു
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വാന്‍ ഡ്രൈവര്‍ യാത്രക്കാരനെ അടിച്ചുകൊന്നു. ഡല്‍ഹി നരൈന വിഹാര്‍ പ്രദേശത്തായിരുന്നു സംഭവം. 35കാരനാണ് കൊല്ലപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞതായും പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഡ്രൈവര്‍ രാജീന്ദര്‍ കുമാര്‍ (59), തെളിവ് നശിപ്പിക്കാന്‍ ഇയാളെ സഹായിച്ച ഭാര്യ കാമിനി മഖിജ , മകന്‍ ലക്ഷ് മഖിജ എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് പതിനേഴനായിരുന്നു സംഭവം.

ഇഷ്ടികയും മണ്‍പാത്രവും ഉപയോഗിച്ചു ക്രൂരമായി അടിച്ചുകൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഇഫ്‌കോ ചൗക്കില്‍ നിന്നാണ് യാത്രക്കാരനെ വാഹനത്തില്‍ കയറ്റിയത്. യാത്രക്കാരന്‍ പറഞ്ഞ കൂലി നല്‍കാന്‍ വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ പ്രകോപിതനായ രാജീന്ദര്‍ വാനിലുണ്ടായിരുന്ന ഇഷ്ടികകളും മണ്‍പാത്രവും ഉപയോഗിച്ചു യാത്രക്കാരനെ ക്രൂരമായി അടിച്ചുകൊലപ്പെടുത്തകയായിരുന്നു.

കൊലപാതകശേഷം ഇയാള്‍ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഇരുവരും മൃതദേഹം വഴിയരികില്‍ തളളാന്‍ നിര്‍ദേശിച്ചു. വീട്ടിലെത്തിയതിന് പിന്നാലെ കൊല്ലപ്പെട്ടയാളുടെ വസ്ത്രങ്ങളും ചെരുപ്പുകളും കുറ്റകൃത്യത്തിനുപയോഗിച്ച വാന്‍ ഒളിപ്പാക്കാനും ഇവര്‍ സഹായിക്കുകയും ചെയ്തു.

കൊല്ലപ്പെട്ടയാളുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നതായും ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റൂവാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിച്ചതെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

Summary

Delhi Van Driver Kills Passenger With Bricks Over Rs 1,000 Fare Dispute

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com