പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെറ്റി പുഴയില്‍ വീണു; അമ്മയും 12 വയസുള്ള മകനും മരിച്ചു

സെല്‍ഫി എടുക്കുന്നതിനിടെ അമ്മയും മകനും പുഴയില്‍ വീണ് മരിച്ചു
Published on

ന്യൂഡല്‍ഹി: സെല്‍ഫി എടുക്കുന്നതിനിടെ അമ്മയും മകനും പുഴയില്‍ വീണ് മരിച്ചു. ചൊവ്വാഴ്ച രാവിലെ മണാലിയ്ക്കടുത്തായിരുന്നു അപകടം.

ഡല്‍ഹിയില്‍ നിന്നും മണാലിയിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഭാംഗ് നദീതിരത്തേക്ക് ഫോട്ടോസ് എടുക്കാനായി പോയപ്പോള്‍ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.  അമ്മയും മകനും വീഴുന്നത് കണ്ട ഹോട്ടല്‍ ജീവനക്കാരന്‍ പുഴയിലേക്ക് എടുത്ത് ചാടിയെങ്കിലും രക്ഷിക്കാനായില്ല. പുഴയിലേക്ക് ചാടിയതിനെ തുടര്‍ന്ന് ഇയാള്‍ക്കും പരിക്കേറ്റു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ മണാലിയിലെ ആശുപത്രിയിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com