പുതുതലമുറ യുദ്ധവിമാനങ്ങള്‍ക്കെതിരെ പ്രതിരോധം; വരുന്നു ഇന്ത്യയുടെ 'സൂപ്പര്‍ റഡാര്‍', റിപ്പോര്‍ട്ട്

Development of Gallium Oxide (Ga2O3) based radar modules for superior detection.
മെറ്റ എഐ
Updated on
1 min read

ന്യൂഡല്‍ഹി: ആറാം തലമുറ യുദ്ധവിമാനങ്ങളും ആയുധങ്ങളും രംഗപ്രവേശനം ചെയ്യാനിരിക്കെ അവയെ പ്രതിരോധിക്കുന്നതില്‍ വിപ്ലവകരമായ ചുവടുവെപ്പ് നടത്തി ഇന്ത്യ. നിലവിലെ സ്റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന ഗാലിയം നൈട്രൈഡ് അടിസ്ഥാനമാക്കിയ റഡാര്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ വിജയം കൈവരിച്ചതയാണ് റിപ്പോര്‍ട്ട്. ഇവ ഉടന്‍ തന്നെ സൈനിക ഉപയോഗത്തിനായി സജ്ജമാകും.

പ്രതിരോധ മേഖലയിലെ അടുത്ത തലമുറ ഇലക്ട്രോണിക് സംവിധാനങ്ങള്‍ക്കായി ഗാലിയം ഓക്സൈഡ് സെമികണ്ടക്ടര്‍ വികസിപ്പിക്കാനുള്ള നടപടികളുമായാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) മുന്നോട്ടു പോകുന്നത്. അത്യാധുനിക റഡാറുകളിലും ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. ഡല്‍ഹിയിലെ സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറി ആണ് ഗാലിയം ഓക്സൈഡ് വികസനത്തിന്റെ പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമെ, ഐഐടി റോപ്പഡ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത പദ്ധതികളും ഡിആര്‍ഡിഒ ആവിഷ്‌കരിച്ചിട്ടുണ്ട്.

Development of Gallium Oxide (Ga2O3) based radar modules for superior detection.
പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകം, നേരിടുന്നത് അപ്രതീക്ഷിത വെല്ലുവിളി; രാജ്യത്ത് 53 ലക്ഷം മെട്രിക് ടണ്‍ ഇന്ധന കരുതല്‍ ശേഖരമുണ്ടെന്ന് പ്രധാനമന്ത്രി

ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന റഡാറുകള്‍ക്ക് 360 കിലോമീറ്റര്‍ മുതല്‍ 600 കിലോമീറ്റര്‍ വരെ ദൂരെയുള്ള സ്റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗാലിയം ഓക്സൈഡ് മോഡ്യൂളുകള്‍ ഉയര്‍ന്ന ഫ്രീക്വന്‍സികളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇത് ചെറിയ വസ്തുക്കളെപ്പോലും കൂടുതല്‍ കൃത്യതയോടെ നിരീക്ഷിക്കാന്‍ സഹായിക്കുന്നു. ചൈന ഇതിനോടകം തന്നെ ഗാലിയം ഓക്സൈഡ് അധിഷ്ഠിത റഡാറുകള്‍ പരീക്ഷിച്ചതായും 360 കിലോമീറ്റര്‍ മുതല്‍ 600 കിലോമീറ്റര്‍ വരെ ദൂരെയുള്ള സ്റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്താന്‍ ഇവയ്ക്ക് ശേഷിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Summary

Development of Gallium Oxide (Ga2O3) based radar modules for superior detection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com