

ബംഗലൂരു: അതിര്‍ത്തികള്‍ ഭേദിച്ച് സമൂഹത്തില്‍ സ്വാധീനം ചെലുത്തിയ 12 വനിതകള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ദേവി അവാര്‍ഡ് സമ്മാനിച്ചു. ദേവി അവാര്‍ഡിന്റെ 29-ാം പതിപ്പാണ് ബംഗലൂരുവില്‍ സംഘടിപ്പിച്ചത്. ഒന്‍പത് വര്‍ഷത്തിന് ശേഷം ബംഗലൂരുവില്‍ നടന്ന ഗാല ഇവന്റ് വിശിഷ്ട വനിതകളുടെ നേട്ടങ്ങള്‍ ആഘോഷമാക്കുന്നതിന് സാക്ഷിയായി. സീരിയല്‍ സംരംഭക, ഒളിംപ്യന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വനിതകളെയാണ് ആദരിച്ചത്.
ഒളിംപ്യന്‍ അഞ്ജു ബോബി ജോർജ്, രംഗശങ്കര സ്ഥാപിച്ച തിയറ്റര്‍ പ്രയോക്താവ് അരുന്ധതി നാഗ്, നിംഹാന്‍സ് ഡയറക്ടര്‍ ഡോ.പ്രതിമ മൂര്‍ത്തി, സീരിയല്‍ സംരംഭക മീന ഗണേഷ്, എഴുത്തുകാരി സംഹിത ആര്‍ണി, മിറ്റി കഫേയുടെ സ്ഥാപക അലീന ആലം, വിദ്യാഭ്യാസ പ്രവര്‍ത്തക കവിതാ ഗുപ്ത സബര്‍വാള്‍, കൈത്തറി നവോത്ഥാന നായിക പവിത്ര മുദ്ദയ, ബംഗളൂരു സയന്‍സ് ഗാലറിയുടെ സ്ഥാപക ഡയറക്ടര്‍ ജാഹ്നവി ഫാല്‍ക്കി, ക്ലാസിക്കല്‍ നര്‍ത്തകി നിരുപമ രാജേന്ദ്ര, ഗവേഷക ഡോ. വത്സല തിരുമലൈ, ഡിസൈനര്‍ സോണാലി സത്താര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് സമ്മാനിച്ചത്.
2014 ഡിസംബറില്‍ ന്യൂഡല്‍ഹിയിലാണ് ദേവി അവാര്‍ഡുകള്‍ ആദ്യമായി സമ്മാനിച്ചത്. അതിനുശേഷം കഴിഞ്ഞ 28 പതിപ്പുകളിലായി രാജ്യത്തുടനീളമുള്ള 300 ഓളം വനിതാ വിജയികളെ ആദരിച്ചിട്ടുണ്ട്. അവാര്‍ഡുകള്‍ സമ്മാനിച്ച ഐടി സ്ഥാപനം ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും മുന്‍ സിഇഒയും എംഡിയുമായ എസ് ഡി ഷിബുലാല്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിനെ പ്രശംസിച്ചു.
'ഇന്ത്യയിലുടനീളമുള്ള വിജയിച്ച സ്ത്രീകളുടെ ശബ്ദം ഉയര്‍ത്തിക്കാണിച്ച ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പുമായി വേദി പങ്കിടുന്നതില്‍ എനിക്ക് പ്രത്യേക സന്തോഷമുണ്ട്,'- എസ് ഡി ഷിബുലാല്‍ പറഞ്ഞു. 'ചൈതന്യവും പുതുമയും പകര്‍ന്ന അസാധാരണ സ്ത്രീകളെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ദേവി അവാര്‍ഡ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ദേവി അവാര്‍ഡ് പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ സ്ത്രീകളുടെ സംഭാവനകളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിലൂടെ, അവരുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കുക മാത്രമല്ല, ഭാവി നയിക്കാനും നവീകരിക്കാനും പ്രചോദിപ്പിക്കാനും ധൈര്യപ്പെടുന്നവരുടേതാണെന്ന വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.'- ഷിബുലാല്‍ പറഞ്ഞു. ചടങ്ങില്‍ 12 വനിതകളെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിനന്ദിച്ചു.
അവാര്‍ഡ് ദാനത്തോടനുബന്ധിച്ച് Leading Change: What’s the Superpower? എന്ന വിഷയത്തില്‍ റൗണ്ട് ടേബിള്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സിഎംഡി മനോജ് കുമാര്‍ സൊന്താലിയ, എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍, എഡിറ്റര്‍ സാന്ത്വന ഭട്ടാചാര്യ എന്നിവര്‍ പങ്കെടുത്തു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആര്‍ അശോക, ബിജെപി എംപി ലെഹര്‍ സിങ് സിറോയ, ബംഗലൂരു സൗത്ത് എംപി തേജസ്വി സൂര്യ, സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ എന്നിവര്‍ അടങ്ങിയ വലിയ സദസ്സാണ് പരിപാടിക്ക് സാക്ഷിയായത്. പ്രശസ്ത എഴുത്തുകാരി കാവേരി ബാംസായി സെഷന്‍ മോഡറേറ്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates