'ശക്തിയുടെ ആധുനിക ഭാവം'; 10 സ്ത്രീരത്‌നങ്ങള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം, ദേവി അവാര്‍ഡ് സമ്മാനിച്ചു

വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച 10 സ്ത്രീരത്‌നങ്ങള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം.
Devi Awards
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍, ടിഎന്‍ഐഇ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ് ല, ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ എന്നിവര്‍ ദേവി അവാര്‍ഡ് നേടിയവര്‍ക്കൊപ്പംഫോട്ടോ/ എക്സ്പ്രസ്
Edited By:
Updated on
1 min read

ഭുവനേശ്വര്‍: വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച 10 സ്ത്രീരത്‌നങ്ങള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം. ഒഡിഷയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന ദേവി അവാര്‍ഡിന്റെ അഞ്ചാം പതിപ്പിലാണ് സ്ത്രീരത്‌നങ്ങള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചത്. തങ്ങളുടെ തൊഴിലിലും സമൂഹത്തിലും ക്രിയാത്മകമായി സ്വാധീനം ചെലുത്തിയതിനും നല്‍കിയ സംഭാവനകളെയും മാനിച്ചാണ് ഇവരെ ആദരിച്ചത്.

സ്വന്തം മേഖലകളില്‍ വിജയം നേടിയ സ്ത്രീകള്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെ അംഗീകരിക്കുന്നതിനായി 2014ലാണ് ദേവി അവാര്‍ഡ് ആരംഭിച്ചത്. ഒഡീസി നര്‍ത്തകിയും നൃത്ത സംവിധായികയുമായ അരുണാ മൊഹന്തി, മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ഷൈനി എസ്, പട്ടചിത്ര കലാകാരി ലക്ഷ്മി മെഹര്‍, പ്രശസ്ത എഴുത്തുകാരി പരമിതാ സത്പതി, ശാസ്ത്രജ്ഞയും സംരംഭകയുമായ സുമോന കര്‍ജീ മിശ്ര, മോളിക്യൂലര്‍ സയന്റിസ്റ്റ് പ്രൊഫ. ദേബസ്മിത പങ്കജ് അലോണ്‍, തിയറ്റര്‍ കലാകാരിയും നടിയുമായ സുജാത പ്രിയംവദ ചൗധരി, സംരംഭക നീന സിങ്, പരിസ്ഥിതി പ്രവര്‍ത്തക നളിനി കാന്തി, പാരാ അത്‌ലറ്റ് ജയന്തി ബെഹറ എന്നിവര്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡ് ലഭിച്ചത്. ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ മാത്രമായി സ്ത്രീകളെ കാണുന്ന രീതിയില്‍ നിന്ന് മാറി, അവരെ വികസനത്തിന്റെ പങ്കാളികളായും നേതാക്കളായും ചാലകശക്തികളായും അംഗീകരിക്കേണ്ടതിന്റെ ആവശ്യകത ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ ചൂണ്ടിക്കാട്ടി.

'ശക്തിയുടെ ആധുനിക ഭാവത്തെയാണ് ദേവി പുരസ്‌കാരങ്ങള്‍ ആഘോഷിക്കുന്നത്. അതായത് സമൂഹത്തെ സൃഷ്ടിക്കുകയും നയിക്കുകയും പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന സ്ത്രീകള്‍. ക്ഷേത്രങ്ങളില്‍ ശക്തിയെ ആരാധിക്കുകയും നമ്മുടെ പാരമ്പര്യങ്ങളില്‍ സ്ത്രീകളുടെ ശക്തിയെ ബഹുമാനിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങളും വിഭവങ്ങളും സ്വാതന്ത്ര്യവും നല്‍കുന്ന ഒരു അന്തരീക്ഷം സമൂഹം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.'- പ്രവതി പരിദ പറഞ്ഞു.

തടസ്സങ്ങള്‍ തകര്‍ത്ത് മറ്റുള്ളവര്‍ക്കായി വഴികള്‍ തുറന്നുനല്‍കുന്നത് തുടരാന്‍ പുരസ്‌കാര ജേതാക്കളോട് അവര്‍ ആഹ്വാനം ചെയ്തു. ' നാം വ്യക്തിപരമായി എത്ര ഉയരത്തില്‍ എത്തുന്നു എന്നതിലല്ല വിജയത്തിന്റെ അളവുകോല്‍. നമ്മള്‍ ഉയര്‍ന്നതുകൊണ്ട് മറ്റുള്ളവര്‍ എത്ര പേര്‍ ഉയര്‍ന്നു എന്നതിലാണ്. പ്രചോദനം നല്‍കുന്നത് തുടരുക, തടസ്സങ്ങള്‍ തകര്‍ക്കുക. നിങ്ങള്‍ ഒരുപടി മുന്നോട്ടു പോകുമ്പോഴെല്ലാം മറ്റൊരു സ്ത്രീയെ കൂടി ഒപ്പം കൂട്ടാന്‍ ഓര്‍ക്കുക'- പ്രവതി പരിദ കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Devi Awards
ഡല്‍ഹി അപകടം; മരണം ആറായി, 20 പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു; കെട്ടിട നിര്‍മാണം അനധികൃതം
Devi Awards
മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി; സാമൂഹ്യ നീതിയും ക്ഷേമപദ്ധതികളും മുഖ്യ അജണ്ട
Summary

Devi Awards: Move women from welfare beneficiaries to partners, leaders in development, says Odisha Dy CM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com