

ചെന്നൈ: നടന്‍ ധനുഷ് തന്റെ പുനഃസംഘടിപ്പിച്ച ആരാധകകൂട്ടായ്മയുടെ വനിതാ വിഭാഗം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ചെന്നൈയിലെ സ്വകാര്യ കോളജില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ പകര്‍ത്തിയ താരം, റിട്ടേണ്‍ ഗിഫ്റ്റായി എല്ലാവര്‍ക്കും വെള്ളിവിളക്കുകളും സമ്മാനിച്ചു. നേരത്തെ 'ധനുഷ് നര്‍പണി മന്‍ട്രം' എന്നറിയപ്പെട്ടിരുന്ന ആരാധക സംഘടനയെ 'ധനുഷ് നര്‍പണി ഇയക്കം' എന്ന പേരില്‍ ക്ഷേമപ്രസ്ഥാനമായി അടുത്തിടെ പുനഃസംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
ധനുഷ് ഇതുവരെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, സംഘടനയുടെ പുനഃസംഘടനയും പുതിയ ഔദ്യോഗിക ലോഗോയുടെ പ്രകാശനവും തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം കടന്നുവന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കോയമ്പത്തൂര്‍, റാണിപ്പേട്ട് തുടങ്ങി വിവിധ ജില്ലകളില്‍ നിന്നുള്ള വനിതാ ആരാധകരാണ് കനത്ത മഴയെപ്പോലും അവഗണിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ചടങ്ങില്‍ ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത നടന്‍, ഓരോരുത്തര്‍ക്കും ഓരോ വെള്ളി 'കാമാക്ഷി' വിളക്ക് വീതം സമ്മാനമായി നല്‍കി.
നടന്‍ തങ്ങളെ വളരെ സ്‌നേഹത്തോടെയാണ് സ്വീകരിച്ചതെന്നും ക്ഷേമാന്വേഷണം നടത്തിയെന്നും തഞ്ചാവൂരില്‍ നിന്നുള്ള ആരാധിക പറഞ്ഞു. ഏറെ നേരം കാത്തിരുന്നെങ്കിലും ഫോട്ടോ സെഷനില്‍ നടന്റെ അനുഗ്രഹം വാങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന് റാണിപ്പേട്ടില്‍ നിന്നുള്ള വിജയശ്രീ പറഞ്ഞു. ആരാധക സംഗമത്തെയും രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുകയും 'വളരെ സന്തോഷം' എന്ന് പ്രതികരിക്കുകയും ചെയ്തതല്ലാതെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ധനുഷ് മടങ്ങി.
Dhanush into Politics? Actor Meets Women's Wing of Revamped Fan Club, Gifts Silver Lamps Amid Political Buzz
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates