'അധിക ഭാഷകള്‍ പഠിക്കുന്നതിലൂടെ തമിഴ് ദുര്‍ബലമാകുന്നില്ല'; സ്റ്റാലിനെതിരെ കേന്ദ്രമന്ത്രി

നിങ്ങള്‍ തമിഴിനെ സംരക്ഷിക്കുകയല്ല, മറിച്ച് നമ്മുടെ യുവാക്കള്‍ക്ക് ബഹുഭാഷയില്‍ പ്രാവീണ്യം നേടാനുള്ള അവസരം നിഷേധിക്കുകയാണ്
Dharmendra Pradhan hits back at Stalin over three-language row
Dharmendra Pradhan hits back at Stalin over three-language row
Updated on
1 min read

ന്യൂഡല്‍ഹി: സിബിഎസ്ഇ കരിക്കുലം പരിഷ്‌കരണത്തിന് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാഷ്ട്രീയ പരാജയങ്ങള്‍ മറയ്ക്കാനുള്ള ശ്രമങ്ങളാണ് സ്റ്റാലിന്‍ നടത്തുന്നതെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. '2020 ലെ ദേശീയ വിദ്യാഭ്യാസ നയം, ഭാഷാപരമായ മുന്നേറ്റത്തിനുള്ള മാര്‍ഗമാണ്. അത് മാതൃഭാഷയ്ക്ക് മുന്‍ഗണന നല്‍കുന്നു. തമിഴ് പഠിക്കുന്ന കുട്ടിക്ക് അവരുടെ സ്വന്തം ഭാഷയില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്ന തരത്തില്‍ ആണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷ സമ്പ്രദായമെന്നും ധര്‍മേന്ദ്ര പ്രധാന്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Dharmendra Pradhan hits back at Stalin over three-language row
'കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു'; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

വിദ്യാഭ്യാസ നയത്തെ നിര്‍ബന്ധിത ഹിന്ദി പ്രചാരണമായി ചിത്രീകരിക്കുന്നതിലൂടെ, നിങ്ങള്‍ തമിഴിനെ സംരക്ഷിക്കുകയല്ല, മറിച്ച് നമ്മുടെ യുവാക്കള്‍ക്ക് ബഹുഭാഷയില്‍ പ്രാവീണ്യം നേടാനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബഹുഭാഷ പ്രാവീണ്യം ഒരു ഭീഷണിയായി ചിത്രീകരിക്കുന്നത് തെറ്റായ രീതിയാണ്. അധിക ഭാഷകള്‍ പഠിക്കുന്നതിലൂടെ തമിഴ് ദുര്‍ബലമാകുന്നില്ല. വ്യക്തികള്‍ ബഹുഭാഷാവാദികളും ആത്മവിശ്വാസമുള്ളവരും ഭാഷാപരമായി ശാക്തീകരിക്കപ്പെട്ടവരുമാകുമ്പോള്‍ കൂടതല്‍ മികവുറ്റവരാകുന്നു എന്നും മന്ത്രി പറഞ്ഞു.

Dharmendra Pradhan hits back at Stalin over three-language row
എല്‍പിജി കരിഞ്ചന്ത വ്യാപകം, തെലങ്കാനയില്‍ പിടിച്ചെടുത്തത് 1 .1 കോടിയുടെ ഗ്യാസ് സിലിണ്ടറുകൾ

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി പ്രോത്സാഹിപ്പിക്കാന്‍ നിഗൂഢമായ ശ്രമമാണെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആരോപിച്ചത്. ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു എന്നാണ് സ്റ്റാലിന്റെ വിമര്‍ശനം.

2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിപ്പിച്ച് തയ്യാറാക്കിയിട്ടുള്ള പുതിയ ചട്ടക്കൂട് കേവലം ഒരു അക്കാദമിക് മാറ്റമല്ല, മറിച്ച് ഭാഷാപരമായ അടിച്ചേല്‍പ്പിക്കല്‍ സംബന്ധിച്ച ആശങ്ക ശക്തിപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ മാറ്റിനിര്‍ത്തുകയും ഹിന്ദിക്ക് അനാവശ്യമായ മുന്‍ഗണന നല്‍കുകയും ചെയ്യുന്ന വിധത്തിലാണ് പരിഷ്‌കരണം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 'ഇന്ത്യന്‍ ഭാഷകള്‍' പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവില്‍ കേന്ദ്രീകൃത അജണ്ട നടപ്പിലാക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.

Summary

Union Education Minister Dharmendra Pradhan on Saturday hit out at Tamil Nadu Chief Minister M K Stalin over his criticism of the three-language formula, calling the narrative of “imposition” a “tired attempt” to mask political failures.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com